കൊറോണ പടരുന്ന സാഹചര്യത്തില്‍ നിരവധി ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വെ നിര്‍ദ്ദേശം നല്‍കി. ട്രെയിന്‍ യാത്ര ചെയ്ത 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് രാമഗുണ്ടത്തിലേക്കുള്ള എപി സമ്പര്‍ക്രാന്തി എക്സ്പ്രസില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് ജബല്‍പൂരിലേക്ക് യാത്ര ചെയ്ത നാല് യാത്രക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
മാര്‍ച്ച് 13നാണ് ഇവര്‍ യാത്ര ചെയ്തത്. ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരമറിയിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് റെയില്‍വേ ട്വീറ്റ് ചെയ്തു.
ഗോഡന്‍ എക്സ്പ്രസില്‍ (മുംബയ്-ജബല്‍പൂര്‍) മാര്‍ച്ച് 16ന് രോഗബാധിതരായ നാല് പേര്‍ ബി1 കോച്ചില്‍ സഞ്ചരിച്ചതായും റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഇവര്‍ ദുബായില്‍ നിന്ന് കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്.
നാളെ മുതല്‍ 29 വരെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 144 പ്രഖ്യാപിച്ചു. 27നാണ് കൊടുങ്ങല്ലൂര്‍ കാവു തീണ്ടല്‍, കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.