ട്രാന്‍സ്ജെന്‍ഡറുകള്‍ ലൈംഗികത്തൊഴിലാളികളാണെന്നത് പഴങ്കഥയെന്നും അതും പറഞ്ഞ് ചെന്നാല്‍ കൈയിന്റെ ചൂടറിയുമെന്നും സൂര്യ; നഗരമധ്യത്തിലെ ആക്രമണം വിവരിച്ച് സൂര്യ

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡറുകളുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് സൂര്യ അഭിയ്ക്കുനേരെ സാദാചാര ഗുണ്ടകളുടെ ആക്രമണം ഇന്നലെ രാത്രി തിരുവനന്തപുരം പിഎംജി ജംഗഷനില്‍ വച്ചായിരുന്നു സൂര്യയ്ക്കുനേരെ ഏതാനും പേര്‍ എത്തിയത്.

നിരവധി ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. അപായപ്പെടുമെന്ന ഭീതിയില്‍ ഉറക്കെ നിലവിളിച്ച സൂര്യയെ അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘമാണ് രക്ഷിച്ചു വീട്ടിലെത്തിച്ചത്. ഇന്നലെ രാത്രി ഫേസ്ബുക്കിലൂടെയാണ് തനിക്കു തലസ്ഥാന നഗരത്തില്‍ നേരിട്ട ദുരനുഭവം സൂര്യ വിവരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൂര്യയുടെ ഫേയ്‌സ് ബക്ക് പോസ്റ്റ്

എന്റെ ജീവതത്തില്‍ ഇന്നുവരെ നേരിട്ടതില്‍ വച്ച് ഏറ്റവുമധികം ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് എനിക്കുണ്ടായത്. ജങഏ ബസ്റ്റോപ്പില്‍ ബസ് കാത്തുനിന്ന എന്നെ മൂന്ന് വ്യക്തികള്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രെമിച്ചു. ചുറ്റും നിന്ന ആളുകള്‍ പ്രതികരിച്ചതേയില്ല .. ഒച്ചവെച്ചു അലറിയ എന്നെ അതുവഴി പെട്രോളിങ്ങിന് വന്ന പൊലീസ് കാണുകയും സ്ഥലത്തേക്ക് എത്തുകയും ഉണ്ടായ്. പക്ഷെ ഇവന്മാര്‍ ഓടി രക്ഷപ്പെട്ടിരുന്നു.
എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു.ഒപ്പം ഒരു സ്ത്രീയായ എന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു.
ഞാന്‍ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്നു ഏവനെങ്കിലും ധാരണയുണ്ടേല്‍ അത് നിര്‍ത്തിക്കോളൂ.മാന്യമായ് അധ്വാനിച്ചു തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് കാമവെറിതീര്‍ക്കാന്‍ ആരും വരണ്ട ,നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോടുതന്നെ ചോദിക്ക് ചിലപ്പോ നടക്കും.
ഒറ്റയ്കായ്പ്പോയ സ്ത്രീ എത്ര ദുര്ബലയാണെന്ന് ഞാന്‍ മനസിലാക്കുന്നു.
പിന്നെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴംകഥയാണ്. ഇപ്പൊ അതും പറഞ്ഞു ചെന്നാല്‍ കയ്യിന്റെ ചൂടറിയും…
കേട്ടോ നെറികെട്ട സമൂഹമേ…
പുരുഷനായി ജനിച്ച താന്‍ സ്ത്രീയാണെന്ന തിരിച്ചറിവില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം വിളിച്ചുപറഞ്ഞയാളാണ് സൂര്യ. കേരളത്തില്‍ ആദ്യമായി വോട്ടവകാശം നേടിയ ട്രാന്‍സ്ജെന്‍ഡറും സൂര്യയാണ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. മികച്ച നര്‍ത്തകിയായും പേരെടുത്തിട്ടുണ്ട്. ഏറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് വോട്ടര്‍പട്ടികയില്‍ പുരുഷന്‍ എന്നതു തിരുത്തി സ്ത്രീ എന്നാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സൂര്യ വോട്ട് രേഖപ്പെടുത്തിയത്.
വിനോദ് എന്നായിരുന്നു സൂര്യക്കു മാതാപിതാക്കള്‍ ഇട്ട പേര്. തന്റെ സ്വത്വം സ്ത്രീത്വമാണെന്നു കുട്ടിക്കാലത്തേ തിരിച്ചറിഞ്ഞ സൂര്യ രണ്ടു വര്‍ഷം മുമ്പു കോയമ്പത്തൂരിലെ ആശുപത്രിയിലാണു ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായത്. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും വ്യക്തിത്വ വികസന പരിപാടികളിലും നൃത്തപരിപാടികളിലും സജീവസാന്നിധ്യമാണ്.

 

Top