ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമല ചവിട്ടാനെത്തുന്നു

ട്രാന്‍സ്‌ജെന്‍ഡറുകള്‍ മലചവിട്ടാനെത്തുമെന്നാണ് വിവരം. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താമസിക്കുന്ന പത്തിലേറെ ട്രാന്‍സ്ജെന്‍ഡറുകള്‍ മാലയിട്ട് വ്രതമെടുത്ത് ഇതിനായി തയാറാകുമെന്നാണ് സൂചന. മല കയറാന്‍ തയാറെടുക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ ആരൊക്കെയാണെന്നതു സംബന്ധിച്ചു പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരുടെ സമ്മതവും ഇവര്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ഇവര്‍ ശബരിമലയിലെത്തുമെന്നാണു സൂചന. ഇടത് അനുകൂലികളായ ട്രാന്‍സ്ജെന്‍ഡറുകള്‍ സര്‍ക്കാര്‍ സഹായത്തോടെ മല കയറുമെന്നു കാണിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്. ചിലരുടെ ചിത്രങ്ങള്‍ സഹിതമാണ് സന്ദേശങ്ങള്‍ പരക്കുന്നത്. ശബരിമല വീണ്ടും വിവാദ ഭൂമിയാക്കാന്‍ സംഘപരിവാര്‍ തന്നെ ഇവരെയെത്തിക്കുന്നതാണെന്ന മറുപ്രചരണവുമായി സി.പി.എം. അനുകൂല സൈബര്‍ സേനയും രംഗത്തുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top