2 പുരുഷന്മാര്‍ക്ക് ഒരു കുഞ്ഞ്; മുല കൊടുക്കാന്‍ പാലന്വേഷിച്ച് അച്ഛന്മാരുടെ നെട്ടോട്ടം; നാട്ടുകാരുടെ അധിക്ഷേപത്തില്‍ മനം നൊന്ത് ഇനി പ്രസവിക്കില്ലെന്ന് അമ്മയച്ഛന്‍

ടെക്‌സാസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫന്‍ ഗായെത്തിനും കുഞ്ഞ് പിറന്നു. നിലവില്‍ 28 വയസുള്ള ഇരുവരും തങ്ങളുടെ 21ാം വയസിലായിരുന്നു സ്ത്രീത്വത്തില്‍ നിന്നും പുരുഷത്വത്തിലേക്ക് ട്രാന്‍സിറ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നത്.രണ്ട് മീശക്കാരായ പുരുഷന്മാര്‍ക്ക് ഇപ്പോള്‍ ഒരു കൊച്ച് പിറന്നത് വന്‍ വാര്‍ത്തയായിത്തീര്‍ന്നിരിക്കുകയാണ്. എന്നാല്‍ കുഞ്ഞിന് മുലകൊടുക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ രണ്ട് അച്ഛന്മാരും പാലിനായി നെട്ടോട്ടമോടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ത്തവം പോലുമില്ലാതെ സിംപ്‌സണ്‍ എങ്ങനെ ഗര്‍ഭിണിയായെന്ന് ദമ്പതികള്‍ ഇപ്പോഴും അത്ഭുതപ്പെടുകയാണ്. കുഞ്ഞ് പിറന്നതില്‍ ദമ്പതികള്‍ക്ക് സന്തോഷമേറെയുണ്ടെങ്കിലും പ്രസവത്തെ തുടര്‍ന്ന് നാട്ടുകാരുടെ അധിക്ഷേപം പെരുകി വരുന്നതിനാല്‍ അതില്‍ മനം നൊന്ത് ഇനിയൊരു പ്രസവത്തിനില്ലെന്നാണ് സിംപ്‌സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കുഞ്ഞിനെ ലഭിക്കുന്നതിനായി ടെസ്റ്റോസ്റ്റെറോണ്‍ തെറാപ്പിയെടുത്തിരുന്നുവെങ്കിലും ഗര്‍ഭമുണ്ടാകില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. കൂടാതെ സിംപ്‌സണ് ആര്‍ത്തവമില്ലാത്തതിനാന്‍ സന്താനഭാഗ്യമുണ്ടാവില്ലെന്നും ഡോക്ടര്‍മാര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ 2018 ഫെബ്രുവരിയില്‍ സിംപ്‌സണ്‍ ഗര്‍ഭമുണ്ടെന്ന് വെളിപ്പെടുകയായിരുന്നു. തുടക്കത്തില്‍ മാതാപിതാക്കളാകാന്‍ ഇരുവരും ഒരുങ്ങിയിരുന്നില്ല. ഗര്‍ഭത്തിനിടയില്‍ സിംപ്‌സണ്‍ അപരിചിതരില്‍ നിന്ന് പോലും കടുത്ത പരിഹാസങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സിംപ്‌സണ്‍ റോവാന്‍ എന്ന കുഞ്ഞിന് ജന്മമേകിയത്. എമര്‍ജന്‍സി സിസേറിയനിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്.കുഞ്ഞ് ജനിച്ചതോടെ തങ്ങളുടെ ബന്ധം ഒന്ന് കൂടി അരക്കിട്ടുറപ്പിക്കപ്പെട്ടുവെന്നാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ പറയുന്നത്. കുട്ടിക്ക് ആറ് മാസം തികഞ്ഞത് ഇരുവരും ഇക്കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്.ഗര്‍ഭകാലത്തെ ജീവിതവും നിലവില്‍ മാതാപിതാക്കളായതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഇവര്‍ വെളിപ്പെടുത്തുന്നുമുണ്ട്.നിലവില്‍ സിംപ്‌സണിന് യോനിയും സ്ത്രീയുടെ പ്രത്യുല്‍പാദന അവയവങ്ങളുമുണ്ട്. ഗര്‍ഭമുള്ള ഒരു പുരുഷരൂപം റോഡിലൂടെ കടന്ന് പോകുമ്പോള്‍ ആളുകള്‍ അസ്വാഭാവികമായും പരിഹാസത്തോടെയുമാണ് തന്നെ നോക്കിയിരുന്നതെന്നും സിംപ്‌സണ്‍ ഓര്‍ക്കുന്നു.

ചിലര്‍ പരസ്യമായി തന്നെ പരിഹസിച്ചിരുന്നുവെന്നും സിംപ്‌സണ്‍ വെളിപ്പെടുത്തുന്നു. താന്‍ ഒരു പുരുഷനല്ലെന്നും പുരുഷന് കുട്ടികള്‍ക്ക് ജന്മമേകാനാവില്ലെന്നുമാണ് താന്‍ അവരോട് പ്രതികരിക്കാറുള്ളെന്നും സിംപ്‌സണ്‍ പറയുന്നു. പുരുഷനായി ട്രാന്‍സിറ്റ് ചെയ്യുന്നതിന്റെ ഭാഗമായി സിംപ്‌സണ്‍ തന്റെ സ്തനങ്ങള്‍ ശസ്ത്രക്രിയ ചെയ്ത് കളഞ്ഞതിനാല്‍ കുട്ടിക്ക് മുല കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Top