തിരിച്ചറിയല്‍ കാര്‍ഡില്‍ മൂന്നാം ലിംഗം എന്ന് രേഖപ്പെടുത്തിയതിനെതിരെ ട്രാന്‍സ്ജെന്‍ഡറുകള്‍ രംഗത്ത്. ഇക്കാര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറാണ് നടപടി എടുക്കേണ്ടെതെന്നായിരുന്നു മറുപടി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടുമെന്നാണ് ഇവരുടെ പ്രതീക്ഷ. മാസങ്ങളോളം വിവിധ ഓഫീസുകളില്‍ കയറിയിറങ്ങിയാണ് കോഴിക്കോട് ഒളവണ്ണ സ്വദേശി സിസിലി ജോര്‍ജ്ജിന് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്. മൂന്നാം ലിംഗമെന്ന് രേഖപ്പെടുത്തരുതെന്ന് കാണിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ് ശ്യാമയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയെ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ ഇടപെടാനാകൂ എന്നായിരുന്നു മറുപടി ലഭിച്ചത്.
തിരിച്ചറിയല്‍ കാര്‍ഡില്‍ മൂന്നാം ലിംഗം എന്ന് രേഖപ്പെടുത്തിയതിനെതിരെ ട്രാന്‍സ്ജെന്‍ഡറുകള്‍
Tags: transgenders