ദിവസവും വീട്ടില്‍ നിന്ന് വിമാനത്തില്‍ പോയി വന്നു ജോലി ചെയുന്ന ഒരാള്‍

ന്യുയോർക്ക് :ഇതൊക്കെ നടക്കുമോ .അതിനുമാത്രം ശമ്പളം എങ്ങനെ ലഭിക്കും .വാർത്ത കാലാവല്ല .എല്ലാ ദിവസവും വീട്ടില്‍ നിന്ന് വിമാനത്തില്‍ പോയി വന്നു ജോലി ചെയ്യുന്ന ഒരാള്‍ ലോസ് ആഞ്ചലസില്‍ താമസിയ്ക്കുന്ന കര്‍ട്ട് ബാടിന്‍സ്കി ആണ് .സാന്‍ ഫ്രാന്‍സിസ്ക്കോ വരെയും തിരിച്ചും ആറുമണിക്കൂര്‍,അറുനൂറു കിലോമീറ്റര്‍ വിമാനത്തില്‍ യാത്ര ചെയ്ത് ജോലി ചെയ്യുന്നത്.ഇങ്ങനെ ജോലി ചെയ്യുന്ന ലോകത്തെ ഒരേ ഒരാളാണ് ഇദ്ദേഹം!..ബാടിസ്ന്കി ജോലി ചെയ്യുന്ന കമ്പനി ആദ്യം ലോസ് ആഞ്ചലസില്‍ ആയിരുന്നു.പിന്നീട് സാന്‍ ഫ്രാന്സിസ്ക്കൊയിലെയ്ക്ക് മാറി.,അപ്പോഴും ജോലി വിടാനോ കുടുംബത്തെ പറിച്ചെടുത്ത് മറ്റൊരു നാട്ടിലേയ്ക്ക് കൊണ്ട് പോകാനോ അദ്ദേഹത്തിനു തോന്നിയില്ല.അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് എന്നും പോയി വന്നു ജോലി ചെയ്യാന്‍ തീരുമാനിച്ചു.രാവിലെ അഞ്ചു മണിയ്ക്ക് ഉണരും.കുളിച്ച് റെഡിയായി പത്തു മിനിറ്റ് ഡ്രൈവ് ചെയ്ത് എയര്‍ പോര്‍ട്ടില്‍ എത്തും.അവിടെ നിന്ന് സിംഗിള്‍ എഞ്ചിന്‍ കമ്മ്യൂട്ട്‌ പ്ലെയിനില്‍ മുന്നൂറു കിലോമീറ്റര്‍ അകലെയുള്ള ഒക് ലാന്റിലേയ്ക്ക്.അവിടുന്ന് അടുത്ത പ്ലെയിനിന് സാന്‍ ഫ്രാന്‍സ്സിസ്ക്കൊയിലെ കമ്പനി ആസ്ഥാനത്തേയ്ക്ക്..എട്ടര മുതല്‍ അഞ്ചുമണി വരെ ജോലിസമയം.തിരിച്ചും അങ്ങനെ തന്നെ.വീടുത്തുമ്പോ രാത്രി ഒന്‍പതുമണി.

ബാടിന്‍സ്കിയുടെ യാത്രയ്ക്ക് ആവശ്യമായ പണം കമ്പനി നല്‍കുന്നുണ്ട്.ആദ്യം എയര്‍ പോര്‍ട്ടില്‍ ഇദ്ദേഹം ഒരു കൌതുകമായിരുന്നു.ചിലര്‍ സംശയാസ്പദമായി ചോദ്യം ചെയ്തിട്ടുമുണ്ട്.എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായതോടെ ഇവരും സഹകരിച്ച് തുടങ്ങി.സെക്യൂരിറ്റി ചെക്കിങ്ങിന്റെ കാര്യത്തില്‍ ഇളവ് ചെയ്യുന്നുണ്ട്.അത്രയും സമയം ഇദ്ദേഹത്തിനു ലാഭിയ്ക്കാമല്ലോ.യാത്രയുടെ ബുദ്ധിമുട്ട് തന്നെ ബാധിയ്ക്കുന്നില്ല എന്നാണു ഇദ്ദേഹം പറയുന്നത്.ആ സമയം ഉപകാരപ്രദമായ രീതിയില്‍ അദ്ദേഹം ഉപയോഗിയ്ക്കും.കുടുംബത്തെയും ജോലി സ്ഥലത്തെയും ഒരുപോലെ മാനേജ് ചെയ്യാന്‍ പറ്റുന്നതില്‍ സന്തോഷവാനാണ് ഇദ്ദേഹം.കാലാവസ്ഥ മാത്രമാണ് പലപ്പോഴും ഈ യാത്രയ്ക്ക് തടസം ആകുന്നത്.അല്ലാത്തപ്പോള്‍ ഈ ഒരു ജീവിതത്തില്‍ താന്‍ സന്തുഷ്ടനാണ് എന്നാണു ബാടിന്‍സ്കി പുഞ്ചിരിയോടെ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top