ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ബലാല്‍സംഗം ചെയ്‌തെന്ന് പരാതി

ബത്തേരിയില്‍ ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ബലാല്‍സംഗം ചെയ്തതായി പരാതി. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോര്‍ജിന് എതിരെയാണ് പതിനേഴുകാരി പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഒ എം ജോര്‍ജ് ഒളിവിലാണ്. ഒന്നരവര്‍ഷം ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പീഡനം തുടര്‍ന്നതിനാല്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ജോര്‍ജിന്റെ വീട്ടുജോലിക്കാരുടെ മകളാണ് പെണ്‍കുട്ടി. ഒ എം ജോര്‍ജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പൊലീസ് അറിയിച്ചു.

Top