വൈദ്യുതി വാങ്ങാനുള്ള കരാര്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം റദ്ദാക്കി ട്രിബ്യൂണല്‍; അപ്പീല്‍ നല്‍കാൻ കെഎസ്ഇബി

തിരുവനന്തപുരം: കുറഞ്ഞ വിലക്ക് ദീർഘ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയത് പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നല്കാൻ കെ എസ്‌ ഇ ബി.യുഡിഎഫ് കാലത്തു 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ ഉള്ള കരാർ എൽ ഡി എഫിന്‍റെ കാലത്ത് റദ്ദാക്കുകയായിരുന്നു. കരാര്‍ റദ്ദാക്കിയതിൽ അഴിമതി ആരോപണം വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, വൈദ്യുതി പ്രതിസന്ധിയെ തുടർന്നു കരാർ പുനസ്ഥാപിക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, കരാര്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം പേരിനുള്ള നടപടി മാത്രമാണെന്നാണ് യു‍ഡിഎഫിന്‍റെ പക്ഷം. വൈദ്യുതി കമ്പനികളുടെ അപ്പീലിനെതിരെ കെ എസ്‌ ഇ ബി കാര്യമായ വാദം ഉയർത്തിയോ എന്ന് വരെ യുഡിഎഫ് സംശയിക്കുന്നു. ട്രിബ്യൂണൽ ഉത്തരവ് സർക്കാരിന് എതിരെ രാഷ്ട്രീയ ആയുധം ആക്കാനാണ് യുഡിഎഫ് നീക്കം. പ്രതിസന്ധി തീർക്കാൻ വേനൽ കാലത്തു കൂടിയ വിലക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയിലാണ് കെ എസ്‌ ഇ ബി.

Top