തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തടഞ്ഞുവെച്ച് വെട്ടിക്കൊന്നു

main

മിഡ്ണാപൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ഒരു സംഘം വെട്ടിക്കൊന്നു. ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്ണാപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജോയ്ദെബ് ജാനാ(30) ആണ് കൊല്ലപ്പെട്ടത്.

നേതാവിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. മാരകായുധങ്ങളും, ലാത്തിയും, ഇരുമ്പു വടിയും കൊണ്ടാണ് ഒരു സംഘം ആക്രമിച്ചത്.
കഴിഞ്ഞ രാത്രി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഒരു സംഘം ജാനായെ ആക്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമികള്‍ സിപിഐം-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ ആരോപിക്കുന്നു. ജാനയുടെ ഭാര്യ പൊലീസിനു നല്‍കിയ പരാതിയില്‍ മുന്‍ മന്ത്രിയും സബാംഗ് മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മാനാസ് ബുനിയ അടക്കം ഇരുപത്തിരണ്ടു പേര്‍ക്കെതിരെ എഫ്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top