ഫോണിലൂടെ മുത്തലാഖ് : ഭര്‍ത്താവിനെതിരെ യുവതിയുടെ കേസ്

ശാലിനി

യുപി: മുത്തലാഖ് നിരോധന നിയമം ലോക്സഭയില്‍ പാസായെങ്കിലും തങ്ങള്‍ അതൊന്നും പാലിക്കാന്‍ ബാധ്യസ്ഥരല്ല എന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും ഭൂരിപക്ഷം മുസ്ലീം പുരുഷന്മാരും നിലപാടെടുക്കുന്നത്. ഇത് സാധൂകരിക്കുകയാണ് രാജ്യത്താകമാനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്ന മുത്തലാഖുകള്‍. ഏറ്റവും ഒടുവിലായി ഭര്‍ത്താവിനെതിരെ ഒരു യുവതി നിയമ സഹായം തേടിയിരിക്കുകയാണ്. യുപിയിലെ കൌശമ്പിഗ്രാമത്തില്‍ തന്നെ ഭര്‍ത്താവ് ഫോണിലൂടെ തലാഖ് ചൊല്ലി എന്ന് കാണിച്ചാണ് യുവതി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്മേല്‍ റോസി ബീഗം എന്ന യുവതിയുടെ ഭര്‍ത്താവായ സ്വരാബിനെതിരെ പോലിസ് കേസെടുത്തു. ലോകസഭ പാസാക്കിയ നിയമ പ്രകാരം മൂന്നു വര്ഷം വരെ കഠിന തടവ്‌ കിട്ടാവുന്ന കുറ്റമാണിത്. നിരന്തരമായി ഉയര്‍ന്ന അഭിപ്രായ വ്യത്യാസങ്ങളെ ചൊല്ലി 36 കാരിയായ യുവതി നാല് മക്കളെയും വിളിച്ചു സ്വന്തം വീട്ടില്‍ എത്തിയപോള്‍ ആണ് ഭര്‍ത്താവ് ഫോണ്‍ വഴി തലാഖ് ചൊല്ലിയതെന്നു പരാതിയില്‍ പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top