തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍; ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ല

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. വെടിക്കെട്ട് നടത്തുന്ന തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് ഇതേവരെ വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ല.എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നല്‍കകേണ്ടത്. അനുമതി ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചു. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കട്ട് നടക്കേണ്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെടിക്കട്ടിന്റെ വലുപ്പം വളരെ കുറഞ്ഞാലും വര്‍ണവിസ്മയം തീര്‍ത്ത് ഇത് മറികടക്കാനായിരുന്നു ദേവസ്വങ്ങളുടെ തീരുമാനം. വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചു. സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് പരുക്കേറ്റതിന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കി. അതേസമയം, നാളെ പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന് അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു. അനുമതിയ്ക്കുള്ള കാലതാമസം സ്വാഭാവികമാണെന്ന് കലക്ടര്‍ വിശദീകരിച്ചു.

Top