
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാനേതാവ് ശരത് ലാലിന് നടുറോഡിൽ വെട്ടേറ്റു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിനാണ് വെട്ടേറ്റത്. മെന്റൽ ദീപു എന്നറിയപ്പെടുന്നയാളാണ് ശരത് ലാലിനെ വെട്ടിയത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം വെട്ടിൽ കലാശിക്കുകയായിരുന്നു.ശ്രീകാര്യത്ത് വെച്ചാണ് വെട്ടേറ്റത്. സമീപത്തുള്ള കൗണ്‍സിലറുടെ വീട്ടില്‍ ഓടിക്കയറിയാണ് ശരത് ലാൽ രക്ഷപ്പെട്ടത്. ശരത് ലാലിനൊപ്പം ബൈക്കിൽ വന്നിറങ്ങിയ ദീപു ശരത് ലാലിനെ വെട്ടുന്നത് സിസിടി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാക്കുതർക്കത്തിനു ശേഷം ശരത് ലാൽ വേഗത്തിൽ നടന്നു പോകുന്നതും തിരിച്ചു നടന്നു വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരിച്ചു നടന്നു വരുന്ന വഴി പ്രകോപിതനായ ദീപു തോളിലുണ്ടായിരുന്ന ബാഗിൽ നിന്ന് വാളെടുത്താണ് വെട്ടിയത്.കഴുത്തിൽ വെട്ടേറ്റ ശരത് ലാൽ ഉടൻ തന്നെ കുതറി മാറി സമീപത്തെ കൗണ്‍സിലറുടെ വീട്ടിലേക്ക് ഓടിക്കയറി. അയൽവാസികളെത്തി ദീപുവിനെ തടയാൻ ശ്രമിച്ചുവെങ്കിലും ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരമാണ് ശ്രീകാര്യത്തിന് സമീപം ചേന്തിയിൽ ആക്രമണം നടക്കുന്നത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിലും മെന്റൽ ദീപു എന്നറിയപ്പെടുന്ന ദീപും ഒരേ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിലുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെട്ടു കിട്ടിയ ശേഷം സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറുന്ന ദീപുവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് വ്യക്തമാണ്.സംഭവത്തിൽ പൊലീസ് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തുടർന്ന് സമീപവാസികളുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.