അമേരിക്കന്‍ പ്രസിഡന്റ് ആദ്യം വിളിച്ചത് ഇസ്രയേല്‍ പ്രസിഡന്റിനെ; ഫലസ്തീന്‍ ജനതയ്ക്കിനി കൊടും ദുരന്തത്തിന്റെ നാളുകളോ…..

ന്യൂയോര്‍ക്ക്: അമേരിക്കയുടെ പ്രഥമ പൗരനായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ലോകത്തെ പല രാജ്യങ്ങളിലും വിഭാഗങ്ങളിലും സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. അറബ് ലോകം ട്രംപിന്റെ വിജയത്തില്‍ ആശങ്കപ്പെടുന്നതുപോലെ മറ്റൊരു സമൂഹവും പേടിക്കുന്നുണ്ട്. ഫലസ്തീന്‍ ജനതയാണത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയുടന്‍ ട്രംപ് വിളിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയാണ്. ട്രംപും നെതന്യാഹുവും തമ്മിലുള്ള സൗഹൃദമാണ് ഫലസ്തീന്‍ ജനതയെ അലട്ടുന്നതും.

ഉറ്റസുഹൃത്തെന്നാണ് നെതന്യാഹു ട്രംപിനെ വിശേഷിപ്പിച്ചത്. സാധിക്കുന്നത്ര വേഗത്തില്‍ അമേരിക്കയിലേക്ക് വരാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ ട്രംപ് ക്ഷണിക്കുകയും ചെയ്തു. വിജയവാര്‍ത്തയ്ക്ക് പിന്നാലെ തന്നെ വിളിച്ച ട്രംപിനെ പ്രകീര്‍ത്തിച്ച നെതന്യാഹൂ, സംഭാഷണം വളരെ സൗഹൃദപരമായിരുന്നുവെന്നും അമേരിക്കയെക്കാള്‍ ഉറ്റ സുഹൃതത്ത് ഇസ്രയേലിന് വേറെയില്ലെന്ന് പറയുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേഖലയിലെ സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന് ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ സൗഹൃദത്തെ ഊട്ടിയുറപ്പിക്കാന്‍ ട്രംപിന്റെ വിജയം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു. ഫലസ്തീന്‍ വിഷയം തന്റെ പ്രസംഗത്തില്‍ കലരാന്‍ നെതന്യാഹു അനുവദിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ട്രംപിന്റെ വിജയത്തെ ഫലസ്തീന്‍ വിരോധം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാക്കി.

ഫലസ്തീന്‍ രാജ്യമെന്ന സങ്കല്‍പ്പം പോലും ഇല്ലാതാക്കാന്‍ ട്രംപിന്റെ വിജയം വഴിയൊരുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് അഭിപ്രായപ്പെട്ടത്. ഫലസ്തീന് ശക്തമായ താക്കീത് നല്‍കാനുള്ള അവസരം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതീക്ഷയോടെയാണ് ട്രംപിന്റെ വിജയത്തെകണ്ടത്. ട്രംപിന്റെ കാലയളവില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇസ്രയേലിലെ അമേരിക്കന്‍ എംബസ്സി ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന വാക്ക് ട്രംപ് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേലിലെ ഭരണകക്ഷിയായ ലുക്കുഡ് പാര്‍ട്ടിയുടെ നേതാക്കള്‍ പറഞ്ഞു. മുന്‍കാലങ്ങളിലും അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഈ വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും പാലിച്ചിരുന്നില്ല. ജറുസലേമിലേക്ക് അമേരിക്കന്‍ എംബസ്സി മാറ്റുന്നത് ഫലസ്തീന്‍ വിഷയത്തില്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുമെന്നാണ് ഇസ്രയേല്‍ രാഷ്ട്രീയ നേതൃത്വം കണക്കാക്കുന്നത്.

Top