വാഷിങ്ടണ്‍: മറ്റൊരു ലോകമഹായുദ്ധം സൃഷ്ടിക്കാന്‍ പോന്ന വെല്ലുവിളി നടത്തിയിരുന്ന രണ്ട് യുദ്ധഭീമന്‍മാര്‍ സമാധാനത്തിന്റെ പാതയിലേക്ക്. ട്രംപുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് വടക്കന്‍ കൊറിയ. കിം ജോങ് ഉന്നിന്റെ സന്ദേശം തെക്കന്‍ കൊറിയ വൈറ്റ്ഹൗസിന് കൈമാറി. ആണവ പരീക്ഷണങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുമെന്നും വടക്കന്‍ കൊറിയ അറിയിച്ചു.
ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറെക്കാലമായി വഷളായ നിലയിലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നും പരസ്പരം അധിക്ഷേപിക്കുകയും യുദ്ധഭീഷണി മുഴക്കുകയുംവരെ ചെയ്തിരുന്നു.
ആണവ പരീക്ഷണങ്ങള്‍ ഉപേക്ഷിക്കുന്ന പ്രശ്മില്ലെന്ന നിലപാടാണ് ഉത്തരകൊറിയ ഇതുവരെ സ്വീകരിച്ചിരുന്നത്. അമേരിക്കന്‍ അധിനിവേശം ചെറുക്കുന്നതിനാണ് ആണവ പരീക്ഷണം നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.