വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ കോട്ടും സൂട്ടും ഇട്ടെത്തിയ ട്രംപിന്റെ ചിത്രം വിവാദത്തില്‍…

വാഷിംങ്ടണ്‍: ആഴ്ചകള്‍ക്ക് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെതായി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രമാണിത്. ചിത്രം ഇപ്പോഴും ഹിറ്റാണ്. ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് വീശിയടിച്ച ശേഷമാണ് പ്രസിഡന്റ് ട്രംപിന്റെ വ്യാജ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്. കൊടുങ്കാറ്റ് ദുരിതത്തില്‍ കുടുങ്ങിപ്പോയ ഒരാളെ ചങ്ങാടത്തില്‍ വന്ന് ട്രംപ് രക്ഷിക്കുന്നതാണ് ചിത്രം. അതിലേറെ രസമെന്തെന്നു ചോദിച്ചാല്‍ സാക്ഷാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ കെവിന്‍ റൂസ് വേണ്ടിവന്നു ഈ ചിത്രം വ്യാജമാണെന്ന് തെളിയിക്കാന്‍.

2015ല്‍, ട്രംപ് വൈറ്റ് ഹൗസില്‍ എത്തുന്നതിനു മുന്‍പ്, മറ്റൊരു സാഹചര്യത്തില്‍ എടുത്ത ചിത്രം ഡിജിറ്റലായി മാറ്റിയതാണിതെന്ന് കെവിന്‍ തെളിവു സഹിതം വ്യക്തമാക്കി. ശരിക്കുള്ള ചിത്രത്തില്‍ ഓസ്റ്റിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്നു പേരാണ് രക്ഷപെടുത്തലിനു ശ്രമിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസിലാകുന്ന തരിത്തിലുള്ളതാണ് ട്രംപിന്റെ രക്ഷാപ്രവര്‍ത്തന ചിത്രം. ഈ ചിത്രം വ്യാജമാണെന്നു തെളിയിക്കാന്‍ ചില വെബ്‌സൈറ്റുകള്‍ കാരണങ്ങള്‍ നിരത്തുന്ന തിരിക്കിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാമതായി ട്രംപ് ലൈഫ്ജാക്കറ്റ് അണിഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. പിന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഒരിക്കലും ഫുള്‍ സൂട്ടിലൊന്നുമായിരിക്കില്ലെന്നും അവര്‍ വാദിച്ചു. ഇതില്‍ നിന്നു മനസിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. 1. എന്തും വിശ്വസിക്കുന്നവര്‍ അമേരിക്കയിലും ഉണ്ട്. 2. ഡീപ് ഫെയ്ക് ചിത്രങ്ങള്‍ ഇന്റര്‍നെറ്റിനെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു.

ഈ ചിത്രം 275,000 തവണ ഷെയര്‍ ചെയ്തതായി റൂസ് ചൂണ്ടിക്കാണിക്കുന്നു. ഫെയ്‌സ്ബുക്കിലാണ് ഇത് ഷെയറു ചെയ്യപ്പെട്ടത് ‘ഇതു നിങ്ങള്‍ വാര്‍ത്തകളില്‍ കാണില്ല. ഇതു വൈറാലാക്കൂ,’ എന്നു പറഞ്ഞാണ്. എന്നാല്‍, ഷെയറു ചെയ്തവരില്‍ ചിലരെങ്കിലും ട്രംപിനെ വിമര്‍ശിക്കാന്‍ വേണ്ടിയായിരിക്കാം ഇതു ചെയ്തതെന്നും വാദമുണ്ട്. കുടുങ്ങി പോയ ആള്‍ക്ക് ട്രംപ് നല്‍കാന്‍ ശ്രമിക്കുന്നത് അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ എന്നു പറയുന്ന തൊപ്പിയാണെന്നും ചൂണ്ടിക്കാണിച്ച് ചിലര്‍ പോസ്റ്റിട്ടു.

വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നയാളിന് അത്തരം ഒരു തൊപ്പി നല്‍കുന്നതിന്റെ പൊരുള്‍ പോലും മനസിലാക്കാതെയാണ് ആളുകള്‍ ആ ചിത്രം ഷെയറു ചെയ്ത് വൈറലാക്കിയത്.

Top