കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഒളിക്യാമറാ ദൃശ്യങ്ങൾ കോൺഗ്രസിന് പ്രതിസന്ധിയായിരിക്കയാണ്.കേരളത്തിൽ രാഹുൽ ഗാന്ധി മൽസരിക്കുന്നതിനായി നോമിനേഷൻ കൊടുക്കാൻ എത്തിയ സാഹചര്യത്തിൽ കോൺഗ്രസ് എം പി യുടെ ഒളിക്യാമറ ദൃശ്യങ്ങൾ വൻ വിവാദമാകും . ഹിന്ദി ന്യൂസ് ചാനലായ ടിവി 9. ‘ഓപ്പറേഷൻ ഭാരത് വർഷ്’ എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്‍റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോർട്ടർമാരോട് എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനൽ പുറത്തു വിട്ട ദൃശ്യങ്ങളിലുള്ളത്.
അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച എം കെ രാഘവൻ എംപി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.തനിക്കെതിരെ നിരന്തരം നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണ് ഈ വീഡിയോയെന്നും രാഘവന്‍ പറഞ്ഞു. തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും എം.കെ രാഘവന്‍ വ്യക്തമാക്കി.
വീഡിയോ കെട്ടിച്ചമച്ചതും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും എല്ലാവര്‍ക്കും മനസിലാവുന്നതാണ്. എന്റെ വീട്ടില്‍ ധാരാളം ആളുകള്‍ വരാറുണ്ട്. രണ്ട് സുഹൃത്തുക്കള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ വരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രാഘവന്റെ പ്രതികരണം. തനിക്കെതിരെ നിരന്തരം നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണ് ഈ വീഡിയോയെന്നും രാഘവന്‍ പറഞ്ഞു. തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും എം.കെ രാഘവന്‍ വ്യക്തമാക്കി.
താന്‍ അങ്ങോട്ട് ഒരു കാര്യവും പറഞ്ഞിട്ടില്ല. അത് തെളിയിക്കുകയാണേല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും എം.കെ രാഘവന്‍ പറഞ്ഞു.
ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഡബ്ബ് ചെയ്‌തെന്നും സോഷ്യല്‍ മീഡിയ അടക്കം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രണ്ട് കൈകളും പരിശുദ്ധമാണ്. ഇതിന് പുറകില്‍ ഉള്ളവരെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്‍ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്.
കോഴിക്കോട്ട് വച്ച് മാർച്ച് 10-ന് വൈകിട്ട് അഞ്ചരയ്ക്ക് നടത്തിയ സംഭാഷണമാണെന്നാണ് ചാനൽ അവകാശപ്പെടുന്നത്. അഞ്ച് ഭാഗങ്ങളായാണ് രാഘവനുമായി നടത്തിയ സംഭാഷണം സംപ്രേഷണം ചെയ്തത്. ഉമേഷ് പാട്ടീൽ, കുൽദീപ് ശുക്ല, രാം കുമാർ, അഭിഷേക് കുമാർ, ബ്രിജേഷ് തിവാരി എന്നീ റിപ്പോർട്ടർമാരോടാണ് എം കെ രാഘവൻ സംസാരിച്ചതെന്ന് ചാനൽ വ്യക്തമാക്കുന്നു.