തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മഴ ചാറിയതോടെ കറന്റ് പോയി. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തില്‍ മഴക്കാലത്ത് ഇത് പല തവണ ആവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ രാത്രി കറന്റ് പോയതോടെ മിനിറ്റുകളോളം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. രണ്ടു തവണയാണ് കഴിഞ്ഞ രാത്രി മഴയും മിന്നലും ഉണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കറന്റ് പോയത്.
ബാഗേജ്, ടിക്കറ്റ് പരിശോധന തുടങ്ങിയവ മുടങ്ങി. ഇതിനും പുറമെ ലിഫിറ്റ് നിശ്ചലമായി. ലിഫിറ്റില്‍ കയറിയ യാത്രക്കാര്‍ മിനിറ്റുകളോളം കുടങ്ങി. ഇമഗ്രേഷന്‍ പരിശോധന പോലും ഇതു കാരണം തടസപ്പെട്ടു.
കറന്റ് പോയാല്‍ മൂന്നു മിനിറ്റിനകം വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നാണ് വിമാനത്താവള അതോററ്റി പറയുന്നത്. പക്ഷേ ഇവിടെ മിനിറ്റുകളോളം വൈദ്യുതി ബന്ധം തടസപ്പെടുന്നുണ്ട്. ഇതു വരെ അധികൃതര്‍ നടപടിയെടുക്കാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.