തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലകേസില്‍ കോൺഗ്രസിന് പങ്കില്ലെന്ന് പറയുമ്പോഴും കോൺഗ്രസ് നേതാക്കളായ പ്രതികൾ കൂടുതൽ അറസ്റ്റിൽ ആവുകയാണ്.ഇന്ന് ഒരു പ്രതികൂടി പൊലീസ് പിടിയില്‍.കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ഉണ്ണി എന്ന ബിജുവിനെയാണ് പൊലീസ് പിടികൂടിയത്.
മറ്റൊരു പ്രതിയായ അന്‍സാറും പിടിയിലായതായി സൂചനയുണ്ട്.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഉണ്ണി. മദപുരത്തെ മലയുടെ മുകളില്‍ നിന്നാണ് ഉണ്ണിയെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ ചൊവ്വാഴ്‍ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
കോണ്‍ഗ്രസ് നേതാവിന്റെ ഒളിസങ്കേതത്തിലാണ് ഇവരെ പാര്‍പിച്ചതെന്നാണ് വിവരം. ഉണ്ണിയുടെ വീട്ടിലായിരുന്നു കൊലപാതകത്തിന്റെ ആദ്യ ആസൂത്രണം. ഇതോടെ കേസില്‍ പിടിയിലായവര്‍ എട്ടുപേരായി.നേരത്തെ ഒരു സ്ത്രീ അടക്കം ഏഴ് പേര്‍ അറസ്റ്റിലായിരുന്നു. ഉണ്ണിയുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തും. ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിയും കുത്തിയും കൊന്ന സംഘത്തിലെ പ്രധാനിയാണ് ഉണ്ണി. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും പ്രാദേശിക നേതാവാണ്.
മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ തലയില്‍ ഗോപന്റെ അടുപ്പക്കാരനുമാണ് ഇയാള്‍. അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുള്ളതായി വിവരമുണ്ട്. രണ്ട് പ്രതികളെ കൊന്നിയിലേക്ക് കടത്താന്‍ സഹായിച്ചതിന് അറസ്റ്റിലായ പ്രീജ ഉണ്ണിയുടെ അടുത്ത ബന്ധുവാണ്. കൊലക്ക് ശേഷം ഒളിവില്‍ പോകുകയായിരുന്നു ഉണ്ണി. തിരച്ചിലിനൊടുവില്‍ ഒരു ഗോഡൗണിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടിയെന്നാണ് വിവരം. മറ്റൊരു കൊലകേസിലും കൊലപാതക ശ്രമകേസിലും ഇയാള്‍ പ്രതിയാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്.
ഒളിവില്‍ പോകാന്‍ സഹായം നല്‍കിയവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ കണ്ടെത്തും. ഇതിനായി ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കും. ഇതില്‍ ഒരാള്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുടെ അടുത്തയാളാണ്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘർഷമാണ് തുടക്കം. ഇതേതുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെ മെയ് മാസത്തിൽ വധശ്രമമുണ്ടായി. സജീവ്, അജിത്ത്, ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഈ കേസിൽ അറസ്റ്റിലായതിന്‍റെ വൈരാഗ്യത്തിലാണ് ഇതേ പ്രതികൾ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയതെന്നാണ് വിവരം.