ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ ഉടലിൽ വളർന്ന ഇരട്ടയെ വേർപ്പെടുത്തി. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ്ക്ക് ഒടുവിലാണ് പാരസിറ്റിക് ഇരട്ടകളെ വേർപ്പെടുത്തിയത്. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലെ ആശുപത്രിയിലാണ് സംഭവം. സെപ്റ്റംപർ 11നാണ് ശസ്ത്രക്രിയയ്ക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് നടത്തിയ പരിശോധയ്ക്കുശേഷം കഴിഞ്ഞ ആഴ്ച്ചയാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് എംഎ സാങ്മ പറഞ്ഞു. വളരെ സങ്കീര്‍ണ്ണമായൊരു ശസ്ത്രക്രിയായിരുന്നു കഴിഞ്ഞത്. ഇരട്ടകളുടെ കരൾ കുടല്‍മാല വഴി പൊക്കിളിലൂടെ പുറത്തുവന്ന രീതിയിലായിരുന്നു.
ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും സാങ്മ കൂട്ടിച്ചേർത്തു. ഇരട്ടകളിലൊന്നിന്റെ പൂര്‍ണമായി വികസിക്കാത്ത ശരീരഭാഗങ്ങള്‍ വളര്‍ച്ചയെത്തിയ ശരീരത്തോട് കൂടിച്ചേരുന്ന അത്യപൂര്‍വമായ വൈകല്യമാണിത്. ഭ്രൂണാവസ്ഥയില്‍ത്തന്നെ ഇരട്ടകള്‍ ഒന്നിച്ചുചേരുന്നു. എന്നാൽ പൂര്‍ണമായി വികസിക്കാത്തതിനാല്‍ സയാമീസ് ഇരട്ടകളെന്ന് വിളിക്കാനാകില്ല.