ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്താനു വേണ്ടി ചാരപ്പണി ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. നസീർ ഹുസൈൻ, മുഹമ്മദ് മുക്താർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രജൗരിയിലുള്ള അതിർത്തി ഗ്രാമത്തിലുള്ളവരാണ് ഇവർ.
ഇതിലൊരാൾ സൈന്യത്തിന് വേണ്ടി പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു. രണ്ടാമത്തെയാൾ ഇയാളുടെ ബന്ധുവാണ്. പൊലീസിൻറെയും സൈന്യത്തിൻറെയും സംയുക്ത സംഘമാണ് അറസ്റ്റ് ചെയതത്. സൈന്യത്തിൻറെ സുരക്ഷ പ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും വിഡിയോ എടുത്ത് ഇവർ കൈമാറിയെന്നാണ് റിപ്പോർട്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ ‘രാഷ്ട്രീയ റൈഫിൾസി’ൻറെ ആസ്ഥാനമായി പ്രവർത്തിച്ച ഇടത്തിൻറെ ദൃശ്യങ്ങളാണ് ഇവർ മൊബൈലിൽ പകർത്തിയത്. ഇതുസംബന്ധിച്ച് ഡിസംബർ 16നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.