മലപ്പുറം: രാവിലെ മദ്രസയിലെ പഠനത്തിനു പോവുകയായിരുന്ന രണ്ട് കുട്ടികള്‍ നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചു.പൂന്താനം ചേരിയില്‍ സുലൈമാന്‍െറ മകന്‍ ഷിബിന്‍ (9), സുലൈമാന്‍െറ സഹോദരന്‍ ഹമീദിന്‍െറ മകന്‍ മുഹമ്മദ് ഡാനിഷ് (13) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു.
തിരുവല്ലയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പൂന്താനം ആക്കപ്പറമ്പില്‍ കുട്ടികളെ ഇടിച്ചത്. റോഡിലിറങ്ങിയ ഉടന്‍ തന്നെ കുട്ടികളെ വണ്ടി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.