കണ്ണൂര്‍ :കണ്ണൂർ ഇരിക്കൂര്‍ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാന (28), ചക്കരക്കല്‍ നാലാം പീടിക സ്വദേശി സൂര്യ (21) ആണ് മരിച്ചത്. ഇവരോടൊപ്പം കാണാതായ കൂട്ടുകാരി ഷഹര്‍ബാനയുടെ മൃതദേഹം വ്യാഴാഴ്ച്ച രാവിലെകിട്ടിയിരുന്നു.
ഇവര്‍ മുങ്ങി താഴ്ന്ന സ്ഥലത്ത് നിന്നും ഏതാനും അകലെ നിന്നും ഉച്ചക്ക് 12.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.ഇരിട്ടി, മട്ടന്നൂര്‍ ഫയര്‍ ഫോഴ്സ് സേനകള്‍ നടത്തിയ തെരച്ചില്‍ വിഫലം ആയതിനെ തുടര്‍ന്ന് ബുധനാഴ്ച്ച സന്ധ്യയോടെ എത്തിയ മുപ്പത് അംഗ എന്‍ ഡി ആര്‍ എഫ് സംഘം വ്യാഴാഴ്ച രാവിലെ നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
പഴശ്ശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പൂവം കടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ഥികളും ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ പരീക്ഷയെ തുടര്‍ന്ന് സഹപാഠിനിയുടെ വീട്ടിലെത്തിയതായിരുന്നു ഇവര്‍.ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. പരീക്ഷ കഴിഞ്ഞ് സഹപാഠിയ്‌ക്കൊപ്പം പടിയൂരിനടുത്തെ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലെത്തുകയായിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു, ജസ്‌നയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ഇവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു.