ദുബൈ: യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്‌യാനാണ് വരന്‍. ഈ മാസം 24 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശംസകളുമായി രാജ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഈ രാജവിവാഹത്തിന് ആശംസകള്‍ നിറയുകയാണ്. വിവാഹത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Tags: uae