ദേശിയഗാനത്തിന്റെ പേരില്‍ വീണ്ടും കേരള പോലീസിന്റെ ഗുണ്ടായിസം; കമല്‍സി ചവറക്കെതിരെയുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധം

കൊല്ലം: ദേശീയ ഗാനത്തിന്റെ പേരില്‍ എഴുത്തു കാരനും പൊതുപ്രവര്‍ത്തകനുമായി കമല്‍സി ചവറക്കെതിരെയുള്ള പോലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കു കയായിരുന്നെന്ന് കമല്‍സി ആരോപിക്കുന്നു.

കൊല്ലം ചവറ ശാരദത്തില്‍ കമല്‍ സി. ചവറയ്ക്കെതിരേയാണു കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്. കമല്‍ സി. ചവറ രചിച്ച ‘ശ്മശാനങ്ങളുടെ നഗരം’ എന്ന നോവലില്‍ ദേശീയ ഗാനത്തെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തുകയും ഫെയ്സ് ബുക്കില്‍ ഇടുകയും ചെയ്തുവെന്നാണ് യുവമോര്‍ച്ചയുടെ പരാതി. യുവമോര്‍ച്ച ഡിജിപി യ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സതീഷ് ബിനോ എഴുത്തുകാരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതിയിന്മേല്‍ കൊല്ലം സിറ്റി കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി ചവറ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളില്‍ ജനഗണമന ചൊല്ലുമ്പോള്‍ കുട്ടികള്‍ ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള നോവലിലെ പരാമര്‍ശത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നതെന്ന് കമല്‍ പറയുന്നു. ഒരു സ്‌കൂള്‍. ആ സ്‌കൂളിലെ കുട്ടികളുടെ പേര് കേരളത്തിലെ 44 കുട്ടികളുടെ പേരാണ് ആ കുട്ടികള്‍ക്കുള്ളത്. നദികളെല്ലാം വറ്റിവരണ്ടു. അതിനാല്‍ കുട്ടികളെല്ലാം രക്ഷകര്‍ത്താക്കള്‍ നദികളുടെ പേരിട്ടു.. പലകുട്ടികള്‍ക്കും മൂത്രമൊഴിക്കണമെന്നൊക്കെയുള്ള പ്രശ്നങ്ങള്‍ പറയുമ്പോള്‍ അദ്ധ്യാപകര്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ നാലു മണിയാവുമ്പോള്‍ ജനഗണനമന ചൊല്ലുമ്പോള്‍ ഈ കുട്ടികളെല്ലാം എഴുന്നേറ്റ് നില്‍ക്കുന്നു.

ജനഗണമന എന്നാല്‍ പ്രധാനം മൂത്രമൊഴിക്കുകയെന്നായതുകൊണ്ട് അച്ചടക്കമില്ലാത്ത ഒരു കുട്ടിയാവാനാണ് ഞാനിഷ്ടപ്പെടുന്നത്. എന്ന പരാമര്‍ശമാണ് നോവലിലുള്ളത്. ‘ ഈ പരാമര്‍ശത്തിന്റെ പേരിലാണ് ഇപ്പോള്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്.

ഈ സംഭവത്തിന്റെ പേരില്‍ പൊലീസ് വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന് കമല്‍ പറഞ്ഞു. നോവല്‍ പിടിച്ചെടുക്കാനെന്നും പറഞ്ഞ് അമ്മയും അച്ഛനും താമസിക്കുന്ന സ്ഥലത്ത് അസമയത്ത് അനുവാദമില്ലാതെ കടന്നുചെന്ന് അലമാര കുത്തിതുറന്ന് പുസ്തകങ്ങള്‍ വാരി വലിച്ചിടുകയും അവരെ ഉപദ്രവിക്കുകയും ചെയ്തെന്നാണ് കമല്‍ പറയുന്നത്.

ചില സാധനങ്ങള്‍ പൊലീസ് എടുത്തുകൊണ്ടു പോയി. തെളിവു ശേഖരണമെന്നും പറഞ്ഞ് തന്നെ മറ്റാരുമായും ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഒരു തീവ്രവാദിയാണ് താന്‍ എന്ന തരത്തിലാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം പറയുന്നു. എസ്.ഐ പറഞ്ഞത് നിന്നെ പറ്റിയുള്ള എല്ലാ വിവരങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട് എന്ന്. ഞാനൊരു തീവ്രവാദിയാണ് എന്ന തരത്തിലാണ് സംസാരിച്ചത്.’രാജ്യദ്രോഹം ചുമത്തി കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയതാണ് അറിയാന്‍ കഴിഞ്ഞതെന്നും കമല്‍ പറഞ്ഞു. അതേ സമയം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ പോലീസ് അമിതാവേശം കാണിക്കുന്നത് സിപിഎമ്മിനകത്തു പരാതിക്കിടയാക്കുന്നുണ്ട്.

Top