
ലണ്ടൻ : ബ്രിട്ടനിൽ കെയർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രിയാകും. എക്‌സിറ്റ് പോൾ പ്രകാരം യുകെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ വൻ വിജയം നേടുമെന്നാണ് റിപ്പോർട്ട് .ലേബർ പാർട്ടിക്ക് 410 സീറ്റുകളും കൺസർവേറ്റീവുകൾ 131 സീറ്റുകളും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെയർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന .
“ഞങ്ങൾക്ക് വോട്ട് ചെയ്യുകയും ഞങ്ങളുടെ ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിക്കുകയും ചെയ്ത എല്ലാവർക്കും” സ്റ്റാർമർ നന്ദി പറഞ്ഞു . 22:00 ന് വോട്ടെടുപ്പ് അവസാനിച്ചു. 650 മണ്ഡലങ്ങളിൽ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലം ഒറ്റരാത്രികൊണ്ട് അവസാനിക്കും .23:15-ന് സണ്ടർലാൻഡ് സൗത്തിൽ രാത്രിയുടെ ആദ്യ ഫലം വന്നു – ലേബർ ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണിന് വിജയം.
ഋഷി സുനകിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം പ്രവചിക്കുമ്പോൾ തോൽവിയുടെ ആഘാതം കുറയ്ക്കാനാണ് കൺസർവേറ്റുകളുടെ ശ്രമം. ലേബർ പാർട്ടി രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കുമെന്നത് അംഗീകരിക്കുന്നുവെന്ന് കൺസർവേറ്റീവ് പാർട്ടി മന്ത്രി മെൽ സ്ട്രൈഡ് ബിബിസിയോട് പറഞ്ഞു. എന്നാൽ താൻ ഓരോ വോട്ടിനായും കഠിനമായി പ്രയത്നിക്കുമെന്നായിരുന്നു ഋഷി സുനകിന്റെ പ്രതികരണം.
പാർലമെന്റിൽ 650 ൽ 484 സീറ്റ് ലേബർ പാർട്ടി നേടുമെന്നാണ് പുറത്തുവരുന്ന നിരീക്ഷണം. 1997 ൽ ടോണി ബ്ലയർ ആണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത്. 418 സീറ്റാണ് അന്ന് ടോണി ബ്ലെയറിന്റെ ലേബർ പാർട്ടി സ്വന്തമാക്കിയത്. ഇതിലും വലിയ വിജയമാണ് സ്റ്റാമറിനെ കാത്തിരിക്കുന്നതെന്നാണ് അവസാന നിമിഷവും പുറത്തുവരുന്നത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയെ കാത്തിരിക്കുന്നത് 1834 ൽ പാർട്ടി നിലവിൽ വന്നതിന് ശേഷം നേരിടാൻ പോകുന്ന കനത്ത പരാജയമായിരിക്കുമെന്നാണ് വിലയിരുത്തൽ. 64 സീറ്റിന്റെ മാത്രം വിജയമാണ് കൺസർവേറ്റുകൾക്ക് ലഭിക്കുകയെന്നാണ് നിരീക്ഷണം.
വാശിയേറിയ പോരാട്ടം നടക്കുമ്പോഴും ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർക്കാണ് അഭിപ്രായ വോട്ടെടുപ്പുകൾ മുൻതൂക്കം നൽകുന്നത്. ഈ തിരഞ്ഞെടുപ്പ്, 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ താക്കോൽ സ്റ്റാമർക്ക് കൈമാറുന്ന ദിവസമാകും വരാനിരിക്കുന്നതെന്നാണ് ആളുകളുടെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയാണ് കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഒരേ പോലെ ഉയർത്തിയ പ്രചാരണ ആയുധം. പരസ്പരം പഴിചാരിയതും സാമ്പത്തിക പ്രതിസന്ധിയുടെ പേരിലായിരുന്നു.