കീവ്: റഷ്യയെ വിരട്ടാന്‍ യുക്രെയ്‌നിന്റെ ആണവായുധം എന്ന അവസാന അടവ് പ്രയോഗിക്കുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻ നീക്കം.ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ വേഗം സമവായമുണ്ടാക്കാന്‍ കഴിയുമെന്ന് യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്‌ളോഡിമർ സെലെൻസ്‌കി. പബ്ലിക് ബ്രോഡ്‌കാസ്‌റ്റർ സസ്‌പിൽനുമായുള്ള അഭിമുഖത്തിലാണ് സെലെൻസ്‌കി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചത്.
തങ്ങളുടെ ഭാഗം ട്രംപ് കേട്ടിട്ടുണ്ടെന്നും അനുകൂല നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും സെലെന്‍സ്‌കി വ്യക്തമാക്കി. ‘ഞങ്ങൾ ഒരു സ്വതന്ത്ര രാജ്യമാണ്. ഈ യുദ്ധകാലത്ത് ഞാനും ഞങ്ങളുടെ ആളുകളും ട്രംപുമായും ബൈഡനുമായും ചർച്ചകൾ നടത്തുന്നുണ്ട്. അമേരിക്കയുമായും യൂറോപ്യൻ നേതാക്കളുമായെല്ലാം ഞങ്ങള്‍ നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്. ട്രംപിന്‍റെ നേതൃത്വത്തിൽ സംഘർഷം ഉടൻ അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നത്.’- സെലന്‍സ്‌കി പറഞ്ഞു.യുദ്ധം തീര്‍ച്ചയായും അവസാനിക്കുമെന്നും പക്ഷേ അതിന് കൃത്യമായ തീയതി പറയാനാവില്ലെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.
അതേസമയം ലോകത്തിലെ വന്‍ ശക്തിയായ റഷ്യയോട് എതിരിട്ടാല്‍ പരാജയമാണെന്ന തിരിച്ചറിവിലേയ്ക്ക് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി എത്തിയതോടെ ആണവായുധം എന്ന എല്ലിന്‍കഷ്ണം മുന്നിലിട്ട് കളിക്കാനാണ് ഇപ്പോള്‍ യുക്രെയ്‌നിന്റെ പദ്ധതി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അധികാരം ഏറ്റെടുത്താല്‍ സൈനിക ആയുധ സഹായങ്ങള്‍ നിര്‍ത്തുമെന്ന് സെലന്‍സ്‌കിക്ക് ആശങ്കയുണ്ട്. കാരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്‌നിന് സൈനിക-സാമ്പത്തിക സഹായം നല്‍കുന്ന ബൈഡന്‍ ഭരണകൂടത്തിനെതിരെ ട്രംപ് രംഗത്തുവന്നിരുന്നു. ഇതുതന്നെയാണ് സെലന്‍സ്‌കിയുടെ ഭയത്തിന് കാരണം. എന്നാല്‍ ഇനി അമേരിക്ക സൈനിക സഹായം നല്‍കിയില്ലെങ്കിലും യുക്രെയ്ന്‍ ഭയക്കേണ്ടതില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അമേരിക്ക സൈനിക സഹായം നിര്‍ത്തലാക്കിയാല്‍ യുക്രെയ്നിന് രാജ്യത്തിന്റെ ആണവ റിയാക്ടറുകളില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് ക്രൂഡ് ആറ്റോമിക് ആയുധങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രാലയത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്.
അമേരിക്ക ചെയ്തതുപോലെ ഒരു ലളിതമായ അണുബോംബ് സൃഷ്ടിക്കുന്നത് യുക്രെയ്‌നെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് സ്ട്രാറ്റജിക് സ്റ്റഡീസ് പറയുന്നത്. ആധുനിക ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സുപ്രധാന പ്രക്രിയയായ യുറേനിയം സമ്പുഷ്ടമാക്കാന്‍ യുക്രെയ്‌നിന് കഴിയില്ലെങ്കിലും, 9 ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ ഏഴ് ടണ്‍ പ്ലൂട്ടോണിയം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, 1945-ല്‍ അമേരിക്ക നാഗസാക്കിയില്‍ പതിച്ച ‘ഫാറ്റ് മാന്‍’ എന്ന അണുബോംബിന് സമാനമായ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഇത് ഉപയോഗിക്കാമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു യുക്രേനിയന്‍ ആണവ റിയാക്ടറുകളിലെ ഊര്‍ജം, നാഗസാക്കിയെ നിലംപരിശാക്കിയ അണുബോംബിന്റെ പത്തിലൊന്ന് മാത്രമേ ഉള്ളൂവെങ്കിലും അതുതന്നെ ധാരാളമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യന്‍ വ്യോമതാവളമോ, സൈനിക, വ്യാവസായിക അല്ലെങ്കില്‍ ലോജിസ്റ്റിക് ഇന്‍സ്റ്റാളേഷനുകളോ നശിപ്പിക്കാന്‍ ഇത് മതിയാകും. റഷ്യയുടെ ആണവോര്‍ജ്ജ സിദ്ധാന്ത പ്രകാരം, റഷ്യയുടെ ഏതെങ്കിലും ഒരു പ്രദേശത്ത് ആണവ ആക്രമണം ഉണ്ടായാല്‍, അല്ലെങ്കില്‍ റഷ്യന്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുണ്ടെങ്കില്‍ തിരിച്ച് ആണവ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ റഷ്യയെ അനുവദിക്കുന്നു.
ഈ വര്‍ഷം ആദ്യം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ആണവ ആയുധങ്ങള്‍ കൈവശമുള്ള ഒരു രാഷ്ട്രം ആക്രമിക്കുകയാണെങ്കില്‍ റഷ്യയ്ക്ക് ആ രാജ്യത്തിനെതിരെ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, റഷ്യയുടെ ആണവപ്രതികാര ഭീഷണി യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടുന്നതില്‍ നിന്ന് നാറ്റോയെ തടഞ്ഞിരുന്നു.
നാറ്റോ അംഗത്വം നിഷേധിച്ചാല്‍ യുക്രെയ്ന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് കഴിഞ്ഞ മാസം സെലെന്‍സ്‌കി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം ഈ അഭിപ്രായങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. അതേസമയം, റഷ്യ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം അമേരിക്കയെ ആക്രമിക്കാന്‍ തയ്യാറാണെന്ന കൃത്യമായ പ്രഖ്യാപനം കൂടിയാണ്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ആണവ മിസൈലിന്റെ പരീക്ഷണം റഷ്യ നടത്തിയിരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. നിരവധി തവണ പരീക്ഷണമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെയാണ് റഷ്യ മിസൈലുകള്‍ പരീക്ഷിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നായിരുന്നു ഈ പരീക്ഷണം നടന്നത് എന്നതും ശ്രദ്ധേയമാണ്. നിലവില്‍ റഷ്യന്‍ സേന ഏതാണ്ട് പൂര്‍ണ്ണമായും യുക്രെയിന്‍ വളഞ്ഞ അവസ്ഥയിലാണുള്ളത്. അതായത്, എപ്പോള്‍ വേണമെങ്കിലും യുക്രെയിനെ റഷ്യ പിടിച്ചെടുക്കുക്കാം എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധമുള്ള റഷ്യയുടെ പുതിയ നീക്കം അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. റഷ്യ – യുക്രെയ്ന്‍ യുദ്ധം രണ്ടരവര്‍ഷം പിന്നിട്ടിരിക്കെ രാജ്യത്തേക്ക് മിസൈലുകള്‍ വര്‍ഷിക്കാന്‍ നാറ്റോയ്ക്ക് പദ്ധതിയുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആണവ മിസൈലുകള്‍ തന്നെ റഷ്യ ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്. ഇതിനിടെയാണ് യുക്രെയ്ന്‍ വിചാരിച്ചാല്‍ അവര്‍ക്ക് തന്നെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനാകുമെന്ന അവകാശവാദവുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് രംഗത്ത് എത്തിയത്. യുക്രെയ്‌നും കൂടി ഇനി ആണവായുധങ്ങള്‍ കൂടി നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടാല്‍ ഒരു മൂന്നാംലോക മഹായുദ്ധം ഉറപ്പാണ്.