ട്രംപിന്റെ അത്താഴ വിരുന്നിന് ബീഫിന് പകരം ആട്ടിറച്ചിയില്‍ തൃപ്തിപ്പെടുമോ?

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിന് മാറ്റു കൂട്ടാന്‍ സ്വര്‍ണ്ണത്തളികകള്‍ ഇന്ത്യ പ്രത്യേകമായി രൂപകല്‍പ്പന ചെയ്യുന്നുണ്ടെങ്കിലും അതില്‍ എന്ത് വിളമ്പും എന്നതിനെ ചൊല്ലി ഇപ്പോഴും കണ്‍ഫ്യൂഷന്‍. ഒരിക്കല്‍ പോലും പൂര്‍ണ്ണമായും സസ്യാഹാരം കഴിക്കാത്ത മനുഷ്യനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നാണ് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ അടക്കമുള്ളവര്‍ പറയുന്നത്. കടുത്ത ബീഫ് പ്രേമിയായ ട്രംപ്, ഗോവധ നിരോധനമുള്ള ഉത്തരേന്ത്യയില്‍ എന്ത് കഴിക്കും. അദ്ദേഹം ബീഫ് ആവശ്യപ്പെട്ടാല്‍ അധികൃതര്‍ക്ക് അത് നല്‍കണ്ടേിവരുമോ, അതോ ബീഫിന് പകരം ആട്ടിറച്ചിയില്‍ അദ്ദേഹം തൃപ്തിപ്പെടുമോ?

Top