ട്രംപിന്റെ വരവിൽ പശുക്കൾക്കും രക്ഷയില്ല

ഉത്തരേന്ത്യയില്‍ എല്ലാം ഗോമാതാവിനെ ആശ്രയിച്ചാണ് നീങ്ങുക. പശുവെന്ന ഗോമാതാവിനെ വേദനിപ്പിക്കുന്നത് ആരും ചിന്തിക്കുക പോലുമില്ല. എവിടേയും ഗോമാതാവിനെ കാണുന്നത് ഐശ്വര്യമാണെന്നാണ് വയ്പ്പ്. എന്നാല്‍ ഈ വികാരം അലയടിക്കുന്ന അഹമ്മദാബാദില്‍ ഇപ്പോള്‍ പശുക്കള്‍ക്ക് അത്ര നല്ല കാലമല്ല. തെരുവ് പട്ടികള്‍ക്കൊപ്പമാണ് പശുവിനെ ഇപ്പോള്‍ പരിഗണിക്കുന്നത്. റോഡില്‍ ഇവിടെ പശുവിനെ കണ്ടാലും തെരുവ് പട്ടികള്‍ക്കൊപ്പം ഓട്ടിച്ച് പിടിക്കും. സകുടുംബം തിങ്കളാഴ്ച ഉച്ചയ്ക്ക് നഗരത്തിലെത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റിന് അഹമ്മദാബാദ് സ്വീകരണമൊരുക്കുന്നത് പശുവിനേയും ഓടിച്ച് പിടിച്ചാണ്.

Top