മോദി വരുന്നത് സര്‍ക്കാര്‍ അറിഞ്ഞില്ല: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം രാഷ്ട്രീയപ്പോര്

തിരുവനന്തപുരം: ജനുവരി 18ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നത് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇതുവരെയും ഒന്നും അറിയിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഞെട്ടിച്ച് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ബൈപ്പാസ് ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു.

Top