
തിരുവനന്തപുരം: നഴ്‌സിംഗ് മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സിംഗ് അസോസിയേഷന്റെ (യുഎന്‍എ)ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായി. ഇന്നലെ രാത്രി ഷിബുബേബി ജോണുമായി നടന്ന ചര്‍ച്ചയില്‍ പതിനാറിന് വച്ച മിനിമം വേജസ് കമ്മിറ്റി യോഗം ഒന്നാതിയ്യതിയിലേക്ക് മാറ്റാമെന്ന മന്ത്രി അറിയിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് സമരപന്തലില്‍ ഈ തീരുമാനം പ്രഖ്യാപിച്ച് സമരം അവസാനിപ്പിക്കാനാണ് ധാരണ. അനിശ്ചിതകാല നിരാഹാര സമരമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ മടങ്ങാമെന്ന് സമരക്കാരോട് നേരത്തെ പറഞ്ഞിരുന്നു. സമരം ഒത്തുതീര്‍പ്പായതായി എക്‌സ്പ്രസ് കേരളയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ തുടങ്ങിയവര്‍ അനിശ്ചിതകാല നിരാഹാരത്തില്‍ ഉന്നയിക്കുന്ന പ്രധാനമായ ആവശ്യവും ശമ്പള പരിഷ്‌ക്കരണമാണ്. ഡോ. ബലരാമന്‍ കമ്മീഷന്‍ പ്രകാരമുള്ള ശമ്പള പരിഷ്‌ക്കരണം വീരകുമാര്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ത്രീ ഷിഫ്റ്റ് സമ്പ്രദായം, പഠിക്കാന്‍ ലോണെടുത്ത കുട്ടികള്‍ക്ക് തിരിച്ചടവിന് വേണ്ടി സാവകാശം ലഭിക്കുന്നതിനുവേണ്ടി മൊറോട്ടോറിയം പ്രഖ്യാപിക്കുക എന്നിവയാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍.
അനുകൂല തീരുമാനമുണ്ടാകാതെ തലസ്ഥാനം വിടില്ലെന്ന് ശഠിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയ സമരക്കാര്‍ കനത്ത പൊലീസ് നിരീക്ഷണത്തിലായിരുന്നു. കടുത്ത നടപടികളില്ലേക്ക് സമരക്കാര്‍ നീങ്ങുമെന്ന്് പ്രത്യേക കേന്ദ്രങ്ങള്‍ ഇന്റലിജന്‍സിനെ തെറ്റിദ്ദരിപ്പിച്ചിരുന്നു.
സമരത്തെ പിന്‍തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഫേസ്ബുക്ക് പോസ്റ്റുമായി ശക്തമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം എല്ലാ തൊഴിലാൡസംഘടനകളുടെയും യോഗം സെക്രട്ടറിയേറ്റില്‍ നടന്നിരുന്നു ഇതിന് ശേഷമാണ് മന്ത്രിയുമായി യുഎന്‍എ നേതാക്കളും ചര്‍ച്ച നടത്തിയത്. സമരത്തിനുമമ്പേ മന്ത്രിയുമായി ചര്‍ച്ചനടത്തി ഒത്തുതീര്‍പ്പ് പ്രഖ്യാപിച്ചത് മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്.