ഇന്ത്യക്കാരും മുസ്‍ലിംകളും ജൂതന്മാരും യുഎസ് വിടണം;അജ്ഞാത കുറിപ്പ്

ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഇന്ത്യക്കാരും മുസ്‍ലിംകളും ജൂതന്മാരും രാജ്യം വിടണമെന്ന ആവശ്യം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുള്ള കുറിപ്പുകിട്ടിയതായി ഒരു ദക്ഷിണേഷ്യന്‍ കുടുംബം പറഞ്ഞു.
ദക്ഷിണേഷ്യക്കാരായ ഒട്ടേറെപ്പേര്‍ താമസിക്കുന്ന ഫോര്‍ട്ട് ബെന്‍ഡ് ജില്ലയിലാണ് സംഭവം. രാവിലെ എഴുന്നേറ്റ കുടുംബത്തിന് മുസ്‍ലിംകളില്‍നിന്നും ഇന്ത്യക്കാരില്‍നിന്നും ജൂതന്മാരില്‍നിന്നും ഞങ്ങള്‍ക്ക് മോചനം വേണമെന്നെഴുതിയ കുറിപ്പ് കിട്ടുകയായിരുന്നു. വെള്ളക്കാരുടെ രാജ്യത്തിനു ലഭിച്ച ദൈവത്തിന്റെ സമ്മാനമാണ് പുതിയ പ്രസി‍ഡന്റ് ഡോണള്‍ഡ് ട്രംപ്. നിങ്ങള്‍ എവിടെനിന്നാണോ വന്നത് അവിടേക്കു തന്നെ ടെക്സസില്‍നിന്ന് തിരിച്ചുപോകുവെന്നും കുറിപ്പില്‍ പറയുന്നു.എന്നാല്‍ തങ്ങള്‍ക്കു മാത്രമേ കത്തു ലഭിച്ചിട്ടുള്ളോയെന്നും മറ്റാര്‍ക്കെങ്കിലും അത് കിട്ടിയിരുന്നുവോയെന്നും അറിയാത്തതിനാല്‍ പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കുടുംബം തയാറായിരുന്നില്ല. ഈ ആഴ്ചയില്‍തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.letter-us

അതിനിടെ കൊലയാളി’ ആണെങ്കിലും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനെ ബഹുമാനിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. പുടിനെ ശരിക്കും ബഹുമാനിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഉണ്ടെന്ന് ട്രംപിന്റെ മറുപടി. പുടിന്‍ കൊലയാളിയാണെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍, ‘ഞങ്ങള്‍ക്കും നിരവധി കൊലയാളികള്‍ ഉണ്ട്. നമ്മുടെ രാജ്യത്ത് ഉള്ളവരെല്ലാം നിഷ്കളങ്കര്‍ ആണെന്നാണോ നിങ്ങള്‍ കരുതുന്നത്’ എന്നായിരുന്നു ട്രംപിന്റെ മറുപടി.റഷ്യയും യുഎസും തുല്യരാണ്. നിരവധിപേരെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ, അതിനര്‍ഥം എല്ലാ കാര്യത്തിലും ഞാന്‍ അവര്‍ക്കൊപ്പമാണ് എന്നല്ല. പുടിന്‍ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ നേതാവാണ്. റഷ്യയില്‍ നിന്നു അകലം പാലിക്കുന്നതിനേക്കാള്‍ നല്ലത്, നല്ല ബന്ധം നിലനിര്‍ത്തുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ പോരാടാന്‍ റഷ്യ സഹായിക്കുമെങ്കില്‍ അതു നല്ല കാര്യമാണ്– ട്രംപ് പറഞ്ഞു. നേരത്തെയും പുടിനോടുള്ള ‘സ്നേഹം’ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎസ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി ട്രംപ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടി വെബ്സൈറ്റുകളില്‍ റഷ്യ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയെന്നാണ് ആരോപണം.

 

 

Top