ന്യുഡൽഹി:യുപി പിടിച്ചാൽ ഇന്ത്യപിടിക്കാം എന്ന കണക്കുകൂട്ടലിൽ കരുക്കൾ നീക്കി ബിജെപി .നിലവിലെ സീറ്റ് നിലനിർത്താനുള്ള കരുനീക്കം മോദിയും അമിത്ഷായും തുടങ്ങി .യു.പിയിൽ 70 സീറ്റുകൾ ഉറപ്പായും വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാത്രമാണ് നിർദേശിക്കുന്നത് .യുപിയിലാണ് ബിജെപിക്ക് ഏറ്റവുമധികം സീറ്റിംഗ് എംപിമാരുള്ളത്. ഇവരില്‍ പലര്‍ക്കും സീറ്റ് ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. പലരുടെ പ്രകടനം ശരാശരിയിലും താഴെയാണ്. 25 എംപിമാരെയാണ് ബിജെപി ഒഴിവാക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും നിര്‍ദേശപ്രകാരമുള്ള നേതാക്കളൊന്നും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
മൂന്ന് ഘടകങ്ങള്‍ പരിശോധിച്ചാണ് ബിജെപി യുപിയില്‍ നേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നത്. പ്രധാനമായും ജയസാധ്യതയാണ് പരിശോധിക്കുന്നത്. നിലവില്‍ എംപിമാരെ അതേപോലെ നിലനിര്‍ത്തിയാല്‍ ബിജെപി പത്ത് സീറ്റ് കൂടുതല്‍ നേടില്ലെന്നാണ് പാര്‍ട്ടിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എംപിമാരുടെ പ്രകടനം, പ്രതിച്ഛായ എന്നിവയും സീറ്റ് നല്‍കാനായി പരിഗണിക്കുന്നുണ്ട്. പുതുമുഖങ്ങള്‍ക്കും ഇതേ ഘടകങ്ങളാണ് മാനദണ്ഡമായി ഉള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോദി ആപ്പാണ് പ്രധാന നേതാക്കള്‍ക്കെല്ലാം പാരയായിരിക്കുന്നത്. പല നേതാക്കളെ കുറിച്ചും കിട്ടിയ വിവരങ്ങള്‍ ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത നേതാക്കളുണ്ടെന്നായിരുന്നു വിമര്‍ശനം. സര്‍വേ, സോഷ്യല്‍ മീഡിയ എന്നിവയിലും ഈ നേതാക്കള്‍ മോശം പ്രതിച്ഛായയാണ് ഉള്ളത്. ഇവര്‍ ഗ്രാമസഭകളില്‍ പോലും പങ്കെടുക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്.
അമിത് ഷായുടെ കര്‍ശന നിര്‍ദേശവും ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. എത്ര വലിയ നേതാവായാലും മോശക്കാരാണെങ്കില്‍ സീറ്റ് നല്‍കേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷം വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും സീറ്റ് നല്‍കില്ല. അതേസമയം പൊതുമധ്യത്തില്‍ ബിജെപിക്ക് നല്ല ഇമേജ് ഉള്ളത് കാരണം നേതാക്കളെ മാറ്റുന്നത് വിമത ഭീഷണി ഉണ്ടാക്കില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. യുപിയില്‍ മണ്ഡലം മാറ്റി പരീക്ഷിക്കലും ഉണ്ടാവില്ല.
യുപിയില്‍ 71 സീറ്റുകള്‍ 2014ലെ മോദി തരംഗത്തില്‍ ബിജെപി നേടിയിരുന്നു. ഇത്തവണ അത് പകുതിയായി കുറയുമെന്ന് സര്‍വേകളില്ലെല്ലാം പ്രവചനമുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി മത്സരം അനുകൂലമാക്കാനാണ് ബിജപിയുടെ ശ്രമം. അതിനായി നിലവിലുള്ളവരെ ഒഴിവാക്കിയും പുതിയ സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നുമാണ് ബിജെപി പരീക്ഷണം നടത്തുന്നത്. 50 സീറ്റില്‍ കുറയാതെ നേടണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/