കുഞ്ഞാലിക്കുട്ടി തന്ത്രം വിജയം!!! കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിസ്ഥാനം നേടും മുസ്‌ലിം ലീഗും മൂന്നാം സീറ്റും മുസ്ലിം ലീഗിന്റെ നിലപാട് സൂപ്പർ

കൊച്ചി:മൂന്നാം സീറ്റും മുസ്ലിം ലീഗും എന്ന വിവാദം കത്തിക്കാൻ ലീഗ് തയ്യാറല്ല .എന്തൊക്കെ പോരായ്മകളും വേറിന്ന അഭിപ്രായങ്ങളുമുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിക്ക് കരുത്ത് പകരുക എന്നതാണ് മര്‍മ്മമെന്നും മുസ്‌ലിം ലീഗ് കഴിഞ്ഞ മൂന്ന് ദേശീയ സമ്മേളനങ്ങളിലെയും പ്രമേയങ്ങളും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. മതേതര വോട്ടുകള്‍ ഭിന്നിക്കുകയും ആ സാധ്യതയുടെ വിടവിലൂടെ 31% വോട്ടുകള്‍ മാത്രം നേടിയ എന്‍.ഡി.എ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുകയും ചെയ്തത് വലിയ പാഠമാണ്. ഈ തെറ്റ് ആവര്‍ത്തിക്കാതിക്കാന്‍ തികഞ്ഞ ജാഗ്രതയോടെയുള്ള നിലപാടാണ് മുസ്‌ലിം ലീഗ് കൈകൊള്ളുന്നത്.

വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ ഉണ്ടായിട്ടും കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് ഹിന്ദി ഹൃദയ ഭൂമിയിലെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് ഇതേ നിലപാടാണ് സ്വീകരിച്ചത്.മറിച്ച് അധികാരത്തിൽ എത്തിയാൽ രണ്ടുപേർക്കും ക്യാബിനറ്റ് പദവിയുടെ മന്ത്രിസ്ഥാനം നേടുക എന്നതന്ത്രത്തിൽ ലീഗ് നീക്കം നടത്തുന്നു .

കൂടുതൽ വാർത്തകൾക്ക് സൗജന്യമായി ഹെറാൾഡ് ന്യൂസ് ടിവി സബ്സ്ക്രൈബ് ചെയ്യുക.
??
https://www.youtube.com/channel/UC-3gF75ByPPEGKXHdqCWRGA 


www.herald

Top