ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കർഷക സമരം ,ഇന്ധന വില വര്‍ധന, സാധനങ്ങളും വില വര്‍ധനയും ബിജെപിക്ക് വിനയാകുമെന്നു വിലയിരുത്തൽ .അതിനാൽ തന്നെ കർഷകരെയും തൊഴിലാളികളെയും വരുതിയിലാക്കാൻ പ്രധാനമന്ത്രി മോഡി തന്നെ രംഗത്ത് ഇറങ്ങി .യുപിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി. ഇന്ന് അവിടത്തെ വോട്ടര്‍മാരെയും കര്‍ഷകരേയും അദ്ദേഹം കണ്ടു. ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ് നഗറിലെ ജെവാറിന് സമീപം നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് തറക്കല്ലിടാന്‍ എത്തിതായിരുന്നു അദ്ദേഹം.വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പറഞ്ഞ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. നോയിഡയില്‍ വരുന്ന വിമാനത്താവളത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളെകുറിച്ചും, ബിജെപി സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡ്, കൊണ്ട് വന്ന മറ്റഅ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെകുറിച്ച് അദ്ദേഹം ഊന്നിപറഞ്ഞു.
വിമാനത്താവളത്തിന്റെ വരവോടെ ഇവിടത്തെ കര്‍ഷകര്‍ക്ക്, പച്ചക്കറികളും, പഴങ്ങളും, മത്സ്യവുമെല്ലാം ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ധാരാളം വ്യവസായ മേഖലകളുണ്ട്. അലിഗഡ്, മഥുര, മീററ്റ്, ആഗ്ര, ബിജ്നോര്‍, മൊറാദാബാദ്, ബറേലി തുടങ്ങിയവ. എന്നാല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് കൃഷിക്ക് കാര്യമായി പങ്ക് വഹിക്കുന്ന മേഖലകളാണ്. ഇനി മുതല്‍ ഈ മേഖലയും വികസിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിന്റെ വരവോടെ ഉത്തര്‍പ്രദേശിലെ ആയിരക്കണക്കിന് പേര്‍ക്കാണ് ജോലി സാധ്യതകളുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിനായി 35,000 കോടിയാണ് ചെലവഴിക്കുന്നതെന്ന് ഉത്തര്‍പ്രദേശഅ മുഖ്യമന്ത്രി യോഗീ ആദിത്യനാഥ് പറഞ്ഞിരുന്നു. കൂടാതെ എയര്‍ പോര്‍ട്ട് പൂര്‍ത്തിയാകുമ്പോഴേക്കും ഒരു ലക്ഷം പേര്‍ക്ക് ജോലി നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ലക്ഷകണക്കിന് കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അതിവേഗ റെയില്‍പാത, എക്‌സ്പ്രസ് ഹൈവേകള്‍, മോട്രോകള്‍, കഴിക്ക്, പടിഞ്ഞാറ് കടലുകളുമായി ബന്ധപ്പിക്കുന്ന ചരക്ക് നീക്കം എനിനവയാണ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ കൊണ്ടുവരുന്നത്. ഇത് ഇവിടത്തെ മുഖച്ചായ തന്നെ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പടിഞ്ഞാറന്‍ യുപിയുടെ വികസനത്തിന് കഴിഞ്ഞ സര്‍ക്കാരുകല്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഏകദേശം 15 മാസമായി കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. അന്ന് കൂടുതലായി പ്രതിഷേധിച്ചത് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകരാണ്. ഇനിടത്തെ കര്‍ഷകരുടെ വോട്ടുകള്‍ ബിജെപി സര്‍്കകാരിനെ സംബന്ധിച്ച് നിര്‍ണായകം തന്നെയാണ്. ഇത് ബിജെപി സര്‍ക്കാരിനെ തകര്‍ര്‍ക്കാനോ ഉഫയര്‍ത്താനോ സാധിച്ചേക്കും. കൂടാതെ ലഖിംപൂര്‍ഖോരി സംഭവം, ഇന്ധന വില വര്‍ധന, സാധനങ്ങളും വില വര്‍ധനയുള്‍പ്പെടെ ബിജെപിക്ക് തിരിച്ചടിയാകുന്ന കാര്യങ്ങള്‍ നിരവധിയാണ്. അതേസമയം നോയിഡയില്‍ വരുന്ന എയര്‍പോര്‍ട്ടും അതിനെ സാധ്യതകളേയും സംബന്ധിച്ച് വാതോരാതെ പ്രധാനമന്ത്രി വാ തോരാതെ സംസാരിക്കുമ്പോള്‍ ബിജെപിയുടെ പ്രധാന എതിരാളി സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് ലഖ്‌നൗവിലെ മറ്റൊരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ഭരണകകക്ഷിയായ ബിജെപിയെ നേരിടാന്‍ അഖിലേഷ് യാദവ് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കുന്ന താരക്കിലാണ്. പടിഞ്ഞാറന്‍ യുപിയില്‍ പ്രധാന സാന്നിധ്യമുള്ള ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളുമായി ശിവരാജ് സിംഗ് ചൗഹാന്‍ സഖ്യത്തിലേര്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.