ലഖ്‌നൗ : വിവാദമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് പൂശിയ കാവിനിറം മാറ്റി. മതിലിന്റെയും മന്ദിരത്തിന്റെയും നിറം മഞ്ഞയാക്കി. മുന്‍പ് ഹജ്ജ് ഹൗസിന് മഞ്ഞനിറമായിരുന്നു. പെയിന്റ് കോണ്‍ട്രാക്ടറാണ് കാവിനിറം പൂശി വിവാദത്തിന് വഴിയൊരുക്കിയതെന്നാണ് ഹജ്ജ് സമിതി സെക്രട്ടറി ആര്‍ പി സിങ്ങിന്റെ വാദം. സംസ്ഥാന ഹജ്ജ് ഹൗസിന് കാവി നിറം പൂശിയതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സെക്രട്ടറിയേറ്റിനും, സര്‍ക്കാര്‍ ബസ്സുകള്‍ക്കും ഗൊരഖ്പൂരിലെ സ്വാതന്ത്ര്യസമര സ്മാരകത്തിനും സമാന രീതിയില്‍ കാവി പെയിന്റടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹജ്ജ് ഹൗസിനും ഈ നിറം നല്‍കിയത്. കാവി ഊര്‍ജ്ജം പകരുന്ന നിറമായതിനാലാണ് ആ പെയിന്റടിച്ചതെന്നായിരുന്നു ന്യൂനപക്ഷകാര്യമന്ത്രി മൊഹ്‌സിന്‍ റാസയുടെ വിശദീകരണം. എന്നാല്‍ നാനാ കോണില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെയാണ് നടപടി തിരുത്തിയത്.
ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് പൂശിയ കാവി നിറം വിവാദമായപ്പോള്‍ മാറ്റി; ഇപ്പോഴത്തെ നിറം ഇതാണ്…
Tags: boat utharpradesh