ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; നാല് ബിഎസ്പി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

BJP-party

ലക്‌നൗ: നാല് ബിഎസ്പി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ മുന്നണി മാറ്റം. ബിഎസ്പി നേതാക്കളായിരുന്ന സ്വാമി പ്രസാദ് മൗര്യ, ജഗ്ദീഷ് റാണ, ബ്രജേഷ് പതക് എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനുപിന്നാലെയാണ് നാല് എംഎല്‍എമാരുടെ കാലുവാരല്‍.

തിങ്കളാഴ്ച ലഖ്നൗയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംസ്ഥാന പ്രസിഡന്റ് കേശവ് പ്രധാന്‍ മൗര്യയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. നേരത്തെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹ്നി, വര്‍മ്മ, റാണ എന്നീ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ടിക്കറ്റിനായി മായാവതി വന്‍തോതില്‍ പണം വാങ്ങുന്നുവെന്ന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സാഹ്നിയെ പുറത്താക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top