നോട്ട് മാറാന്‍ ക്യൂ നില്‍ക്കുന്നതിനിടെ ബാങ്കില്‍ പ്രസവിച്ച കുട്ടിയ്ക്ക് എന്ത് പേരിടും; ക്യാഷര്‍ എന്നര്‍ത്ഥമുള്ള പേരല്ലാതെ എന്താണിടുക !

നോട്ട് മാറാന്‍ ബാങ്കില്‍ ക്യൂനില്‍ക്കുന്നതിനിടയില്‍ യുവതി പ്രസവിച്ചത് വലിയ വാര്‍ത്തയായിരുന്നു. രാജ്യത്തെ സാമ്പത്തീക ബുദ്ധിമുട്ടിന്റെ ഏറ്റവും വലിയ തെളിവ് കൂടിയായിരുന്നു ഈ പ്രസവം. ബാങ്കില്‍ പിറന്ന് വീണ കുഞ്ഞിന് എന്ത് പേരിടും എന്നത് പല ആളുകളും ചിന്തിച്ച കാര്യമാണ്. എന്നാല്‍ ബാങ്കില്‍ ജനിച്ച കുട്ടിയ്ക്ക് പേരിടാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നതാണ് സത്യം.

കാഷര്‍ എന്നര്‍ത്ഥം വരുന്ന ഖജാഞ്ചി ചേര്‍ത്തൊരു പേര് തന്നെയിട്ടു കുട്ടിയ്ക്ക്. ഖജാഞ്ചി നാഥ് !കാണ്‍പൂരിലെ സര്‍ദാര്‍പൂര്‍ സ്വദേശിയായ സര്‍വേശ ദേവിയാണ് ബാങ്കില്‍ ക്യൂ നില്‍ക്കവേ തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഈ മാസം രണ്ടിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവം. ബാങ്കില്‍ നിന്നും പണമെടുക്കാന്‍ എത്തിയതായിരുന്നു യുവതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരിയില്‍ നില്‍ക്കവെ പ്രസവവേദന അനുഭവപ്പെട്ടു. യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പണമെടുക്കാന്‍ എത്തിയ മുതിര്‍ന്ന സ്ത്രീകളുടെ ശുശ്രൂഷയില്‍ യുവതി ബാങ്കിനുള്ളില്‍ പ്രസവിക്കുകയായിരുന്നു. നോട്ട് നിരോധനം മൂലമുള്ള ദുരിതത്തിനിടയില്‍ ജനിച്ചവനെന്ന നിലയില്‍ താനാണ് കുഞ്ഞിന് ഖജാഞ്ചി നാഥ് എന്ന പേരിട്ടതെന്ന് അമ്മാവന്‍ അനില്‍ നാഥ് പറഞ്ഞു

Top