ക്രൈം ഡെസ്‌ക്
റായ്പൂർ: ഉത്തർപ്രദേശിലെ ഗ്രാമത്തിൽ പട്ടാപ്പകൽ ഗുണ്ടാ സംഘം പെൺകുട്ടികളെ തടഞ്ഞു നിർത്തി ലൈംഗികമായി ആക്രമിച്ചു. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിനിരയായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈൽക്യാമറയിൽ പകർത്തി വീഡിയോയിൽ പ്രചരിച്ചതോടെയാണ് സംഭവം പോലീസും അറിഞ്ഞത്. ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കേസിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റായ്പൂരിലെ ഗ്രാമത്തിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടികളെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നു രക്ഷപെടുന്നതിനായി പെൺകുട്ടികൾ ശ്രമിച്ചെങ്കിലും സംഘം ഇവരെ തടഞ്ഞു പിടിച്ചു. തുടർന്നു ഇവരുടെ ശരീരത്തിൽ കടന്നു പിടിക്കുകയും, പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ അടക്കം ക്യാമറയിൽ പകർത്തുകയുമായിരുന്നു.
പെൺകുട്ടികൾക്കു നേരെ സംഘം അക്രമം തുടർന്നെങ്കിലും ഇതെല്ലാം കണ്ടു റോഡിൽ ആളുകൾ നിൽപ്പുണ്ടായിരുന്നു. എന്നാൽ, ഇവർ ആരുംതന്നെ അക്രമത്തോടു പ്രതികരിക്കാനോ, പെൺകുട്ടികളെ അക്രമിക്കുന്നതിനു തടയാനോ തയ്യാറായില്ല.
ചിത്രങ്ങളെല്ലാം വാട്‌സ്അപ്പിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചതോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശ പ്രകാരം രംഗത്തിറങ്ങിയ റോമിയോ സ്‌ക്വാഡ് പ്രതികൾക്കായി അന്വേഷണം നടത്തുകയായിരുന്നു. തുടർന്നു പ്രതികളിൽ മൂന്നു പേരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.