കോഴിക്കോട്: അമുസ്‌ലിംങ്ങളോട് ചിരിക്കരുത് ,അവരെ നോക്കരുത് എന്നൊക്ക്ക്കെ പറഞ്ഞ പണ്ഡിതന്‍ ഷംസുദീന്‍ ഫരീദ് പാലത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. മതവിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തുന്നു എന്ന് ഈ സലഫി പണ്ഡിതനെതിരെ പരക്കെ ആരോപണം ഉണ്ടായിരുന്നു.കഴിഞ്ഞ മാസം കാസര്‍കോട് എസ്‌പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു ഷംസുദീനെതിരെ കാസര്‍കോട് സ്റ്റേഷനില്‍ കേസ് എടുത്തത്.കാസര്‍കോഡ് ജില്ലാ ഗവ.പ്ലീഡറും മുസ്ലിംലീഗ് നേതാവുമായ അഡ്വ.സി ഷൂക്കൂര്‍ എസ്‌പിക്കു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.പ്രഭാഷണം നടത്തിയത് കോഴിക്കോടു കാരപ്പറമ്പിലായതിനാല്‍ കേസ് നടക്കാവു സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. രണ്ടാഴ്ച മുമ്പാണു നടക്കാവു പൊലീസിനു കേസ് ലഭിച്ചത്.ഓണവും ക്രിസ്മസ്സും ഒക്കെ ഒരു മുസ്ലിമിന് നിഷിദ്ധമാണ്; അമുസ്ലിംങ്ങളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ച് മതി; ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക പോലും ചെയ്യരുത്; സലഫി പണ്ഡിതന്റെ വിവാദ പ്രസംഗം ഇങ്ങനെയൊക്കെ ആയിരുന്നു.
എന്നാല്‍ ഈ സാഹചര്യത്തില്‍ കേസില്‍ നിന്ന ഒഴിവാകാനായി മുന്‍കൂര്‍ ജാമ്യത്തിനായി ഷംസുദീന്‍ പാലത്തു ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി ജാമ്യാപേക്ഷ മറ്റൊരു തീയതിയിലേക്കു മാറ്റിവുകയായിരുന്നു.മതവിദ്വേഷം പരത്തുക എന്ന കുറ്റം മാത്രമാണു നേരത്തെ ഷംസുദീനെതിരായി ഉണ്ടായിരുന്നത്. അതിനാല്‍ മുന്‍കുര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനുള്ള നടപടിയുടെ ഭാഗമായി പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു വൈകിട്ടോടെയാണു യുഎപിഎ ചുമത്തി തുടര്‍നടപടി ആരംഭിച്ചതെന്ന് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജ് പറഞ്ഞു.
കേസിനാസ്പദമായ പ്രഭാഷണങ്ങള്‍ക്കു സമാനമായ മറ്റു പ്രഭാഷണങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഷംസുദീന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.കേരളീയ സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ഇതര മത വിശ്വാസികളാട് ഇസ്ലാം മത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും പരസ്പര ബഹുമാനവും മറ്റു സാമൂഹ്യ ബന്ധങ്ങളും ഒഴിവാക്കണമെന്നു ആഹ്വാനം ചെയ്യുന്നതും ഇസ്ലാം മത വിശ്വാസികളെ ഈ രാജ്യത്തു നിന്നു തന്നെ പലായനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഷംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്ലിങ്ങള്‍ മാത്രമുള്ള ഒരു രാജ്യത്തേക്കു ഇവിടുത്തെ മുസ്ലിംകളും യാത്ര പോകണം എന്നുള്ള ആഹ്വാനം പ്രസംഗത്തില്‍ ഉണ്ടായിരുന്നു. സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ ഇതര മത വിശ്വാസികളാട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി സമൂഹത്തില്‍ നിലവിലുള്ള സമാധാന അന്തരീക്ഷം പോലും തകര്‍ക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമമാണ് ഇയാളുടേതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഷംസുദ്ദീന്‍ പാലത്തിന്റെ പ്രഭാഷണവും പ്രസംഗിച്ച ‘അല്‍ വലാഅ് വല്‍ ബറാഅ് ‘ എന്ന ആശയവും ആഗോള ഭീഗര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റുമായുള്ള സാമ്യതകള്‍ നേരത്തെ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്തരുത്, അമുസ്ലിം കലണ്ടര്‍ ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തില്‍ പൊതു സമൂഹത്തില്‍ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു പ്രസംഗത്തില്‍.
വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളില്‍ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ശംസുദ്ദീന്‍ പാലത്ത് പറയുന്നുണ്ട്., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങള്‍ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വര്‍ഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒരു വര്‍ഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പില്‍ നടന്ന സലഫി പരിപാടിയിലായിരുന്നു പ്രസംഗിച്ചത്.ഷംസുദ്ദീന്‍ പാലത്തിനെതിരെ രാജ്യദ്രോഹവും ചുമത്താനുള്ള സാധ്യത പരിശോധിച്ച് പൊലീസ്; പ്രസംഗത്തില്‍ ഉടനീളമുള്ളത് ഐസിസിന്റെ ആശയങ്ങളെന്ന് വിലയിരുത്തല്‍