തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായ അവകാശവാദങ്ങളോ നല്‍കുന്ന പരസ്യങ്ങള്‍ പാടില്ല; ഒരുകോടി രൂപ പിഴയൊടുക്കേണ്ടി വരും; ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായ അവകാശവാദങ്ങളോ നല്‍കുന്ന പരസ്യങ്ങള്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങള്‍ക്കും ഒരുകോടി രൂപ വീതം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഐ.എം.എ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
നേരത്തേയും ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ കേസുകളുണ്ടായിരുന്നു. ആയുര്‍വേദത്തെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി, ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണ് പതഞ്ജലി പരസ്യങ്ങളിലൂടെ എന്നാണ് ഐ.എം.എ ആരോപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top