മരണനിമിഷം അവസാന ക്ലിക്കില്‍ പകര്‍ത്തി ഫോട്ടോഗ്രഫര്‍ യാത്രയായി

വാഷിങ്ടണ്‍: ഒരു ക്ലിക്കിൽ ഒരു ചിത്രവും അതോടൊപ്പം സ്വന്തം മരണവും എഴുതിച്ചേർത്ത് മരണത്തിനു കീഴടങ്ങിയ ഫോട്ടോ ഗ്രാഫറുടെ ചിത്രം കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ സൈന്യം പുറത്തു വിട്ടത്.അങ്ങനെ ഈ ചിത്രം ഹില്‍ഡ ക്ലെയ്ടണ്‍ എന്ന ഫോട്ടോഗ്രാഫറുടെ ചരമക്കുറിപ്പുമായി മാറി.

അമേരിക്കന്‍ സൈന്യത്തിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫറായിരുന്നു ഹില്‍ഡ.തന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ അങ്ങനെ അറിയാതെ ഹില്‍ഡയ്ക്ക് പകര്‍ത്തേണ്ടതായി വന്നു. അഫ്ഗാന്‍ ദൗത്യത്തിലാണ് ഒരു അപകടത്തില്‍ ഹില്‍ഡ മരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013 ജൂലൈ മൂന്നിനാണ് സംഭവം. അഫ്ഗാന്‍ സൈനികര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ഹില്‍ഡ. അഫ്ഗാനിലെ ലഘ്മന്‍ പ്രവിശ്യയില്‍ നടന്ന പരിശീലന പരിപാടിയില്‍ മോര്‍ട്ടാര്‍ ആക്രമണത്തിലാണ് പരിചയം നല്‍കിയിരുന്നത്. പരിശീലനത്തിനിടെ അഫ്ഗാന്‍ സൈനികരിലൊരാള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഡിറ്റൊണേറ്റ് ചെയ്യുന്നതിനിടെ വന്‍ സ്ഫോടനം നടക്കുകയായിരുന്നു.
പരിശീലനത്തിന്റെ ഓരോ ദൃശ്യങ്ങളും കൃത്യതയോടെ പകര്‍ത്തിയിരുന്ന ഹില്‍ഡ സ്ഫോടനം നടക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തായിരുന്നു നിന്നിരുന്നത്. തന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ അങ്ങനെ അറിയാതെ ഹില്‍ഡയ്ക്ക് പകര്‍ത്തേണ്ടതായി വന്നു. പൊട്ടിത്തെറിയില്‍ അവരും മരണമടഞ്ഞു.
അന്ന് ഹില്‍ഡ പകര്‍ത്തിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് അമേരിക്കന്‍ സൈന്യം പുറത്തുവിട്ടത്.
2013 ല്‍ നടന്ന സ്ഫോടനത്തില്‍ നാല് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. മരിക്കുമ്പോള്‍ വെറും 22 വയസുമാത്രമായിരുന്നു ഹില്‍ഡയുടെ പ്രായം.

Top