ഐഎസിനെതിരെ യുഎസിന്റെ ഭീമന്‍’ആണവേതര’ബോംബാക്രമണം

വാഷിങ്ടന്‍: അഫ്ഗാനിസ്താന്‍- പാകിസ്താന്‍ അതിര്‍ത്തിയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രത്തിലേക്ക് ഏറ്റവും വലിയ ആണവേതര ബോംബ് അമേരിക്ക പ്രയോഗിച്ചു. ‘ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു–43 ആണ് ഇവിടെ പ്രയോഗിച്ചത്. പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന അഫ്ഗാനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലാണ് ബോംബിട്ടത്. ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്ന ടണലുകളും ഗുഹകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് അറിവായിട്ടില്ല.
ആക്രമണത്തിനായി ആദ്യമായാണ് യുഎസ് ഈ ബോംബുപയോഗിക്കുന്നതെന്നും എംസി–130 വിമാനത്തില്‍നിന്നാണ് ഇതു നിക്ഷേപിച്ചതെന്നും പെന്റഗണ്‍ വക്താവ് ആദം സ്റ്റംമ്പ് പറഞ്ഞു. പ്രദേശിക സമയം 7.32നായിരുന്നു വ്യോമാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഐഎസിനെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്നും ആദം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

9797 കിലോ തൂക്കമുള്ള ബോംബാണ് ജിബിയു–43. പതിനൊന്നു ടണ്‍ സ്‌ഫോടകവസ്തുക്കളാണ് ബോംബിലുള്ളത്. ഇറാഖ് യുദ്ധം തുടങ്ങുന്നതിനുമുന്‍പ് 2003 മാര്‍ച്ചിലാണ് ഇതുപരീക്ഷിക്കുന്നത്.ഭീകരരുടെ ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് ആക്രമണം നടത്തിയത്. ആക്രമണ വിവരം അമേരിക്കയും അഫ്ഗാനിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top