കുരുമുളക് എരിവുണ്ടെന്നു കരുതി എന്തിനു മാറ്റിവെക്കുന്നു? ചര്‍മ്മത്തിനും മുടിക്കും ഉത്തമം

black-pepper-for-radiant-skin

എരിവുണ്ടെന്ന് പറഞ്ഞ് മാറ്റിവെക്കുന്ന ഒരു ഭക്ഷണ ചേരുവയാണ് കുരുമുളക്. ചര്‍മ്മകാന്തി വെളുപ്പിക്കാനും മുടി വളരാനും നിങ്ങള്‍ പലതും പരീക്ഷിക്കുമ്പോള്‍ കുരുമുളകിനെ മറന്നു പോയോ? നിങ്ങളുടെ ചര്‍മ്മത്തിന് ഉത്തമമാണ് കുരുമുളക്. കുരുമുളകില്‍ പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. മുടിക്കും ചര്‍മ്മത്തിനും ഒരേപോലെ ഗുണം ചെയ്യും.

1. മുഖക്കുരു
കുരുമുളക് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കും. മുഖക്കുരു ഉള്ള ഭാഗത്ത് കുരുമുളക് അരച്ച് പുരട്ടാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2. ബ്ലാക് ഹെഡ്‌സ്
ബ്ലാക് ഹെഡ്‌സ് മാറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കും

3.വെള്ള പാണ്ട്
ചര്‍മ്മത്തില്‍ വെള്ള നിറത്തിലുള്ള പാണ്ട് ഉണ്ടോ? ഇതിനു പരിഹാരമായി കുരുമുളക് പ്രവര്‍ത്തിക്കും.

4.ചുളിവുകള്‍ നീക്കും
ചര്‍മ്മത്തിലെ ചുളിവുകള്‍ ഒരു പരിധിവരെ നീക്കും. ആന്റിഓക്‌സിഡന്റുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും.

black-pepper-for-radiant-skin-2

5.മൃതകോശങ്ങള്‍
ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യും.

6.തൈരില്‍ ചേര്‍ത്ത് പുരട്ടാം
അര ടീസ്പൂണ്‍ കുരുമുളക് പൊടി ഒരു ടീസ്പൂണ്‍ തൈരില്‍ ചേര്‍ത്ത് പുരട്ടാം. കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാവുന്നതാണ്.

7.താരന്‍ അകറ്റും
തൈരില്‍ കുരുമുളക്‌പൊടി കലക്കി തലയില്‍ പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.

8.തിളക്കത്തിന്
ചെറുനാരങ്ങയുടെ കുരു, കുരുമുളക് എന്നിവ ചേര്‍ത്തരച്ച് മുടിയില്‍ തേക്കാം. ഇത് മുടിക്ക് നല്ല തിളക്കം നല്‍കും.

Top