ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അവോക്കാഡോ സഹായിക്കും!!അവോക്കാഡോ അഥവാ വെണ്ണപ്പഴം- ഹൃദയാരോഗ്യം സംരക്ഷിക്കും.സൗന്ദര്യ വര്‍ദ്ധക അമിനോ ആസിഡകളും

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. വെണ്ണ പോലുള്ളൊരു പഴമാണ് വെണ്ണപ്പഴം അഥവാ ബട്ടര്‍ ഫ്രൂട്ട്. ലോറെസിയ സസ്യകുടുംബത്തില്‍ പെട്ട ഇതിനെ അവോക്കാഡോ, ബട്ടര്‍ വിയര്‍, അലിഗറ്റര്‍ വിയര്‍ എന്നിങ്ങനെയും പേരുണ്ട്. മധ്യ അമേരിക്കയാണ് ഇതിന്‍റെ ജന്മദേശം എങ്കിലും നമ്മുടെ നാട്ടിലും വളര്‍ത്താവുന്ന ഒരു ഫലവൃക്ഷമാണ് അവോക്കാഡോ. പച്ചനിറത്തില്‍ മുട്ടയുടെ ആകൃതി ഉള്ളതോ വൃത്താകൃതി ഉള്ളതോ ആയ ഈ ഫലം നമ്മളാരും അധികം ശ്രദ്ധിക്കാറില്ല.

ആരോഗ്യകരമായ കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്ന വെണ്ണപ്പഴം കഴിക്കുന്നത് കൊളെസ്ട്രോള്‍ കുറയ്ക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിടുകളാണ് കൊളെസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നത്. കൂടാതെ സൗന്ദര്യ വര്‍ദ്ധക അമിനോ ആസിഡകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവ മുഖത്തെ പാടുകള്‍ മാറ്റുവാനും മൃദകോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. പ്രകൃതി ദത്ത മോയിസ്റ്ററൈസര്‍ ആയും അവോക്കാഡോ അറിയപ്പെടുന്നു.ശരീരഭാരം കുറയ്ക്കാൻ അവോക്കാഡോ മികച്ചൊരു പഴമാണെന്നാണ് പഠനങ്ങൾ പറയുന്നത്. അവോക്കാഡോയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാനും കൊളസ്ട്രോൾ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിനുകൾ സി, ഇ, കെ, ബി6 എന്നിവയും കൂടാതെ റൈബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ.

അവോക്കാഡോ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. അവോക്കാഡോയിൽ നല്ല കൊഴുപ്പ് നിറഞ്ഞതിനാൽ ശരീരത്തിലെ എൽഡിഎൽ അളവ് വർദ്ധിപ്പിക്കാതെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ അവ ശരീരത്തെ സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

അവോക്കാഡോ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കും. കാരണം അവയിൽ കരോട്ടിനോയിഡുകൾ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളിലെ ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

ഒരു വാഴപ്പഴത്തേക്കാള്‍ കൂടുതല്‍ പൊട്ടാസ്യം അവാക്കഡോയിൽ അടങ്ങിയിട്ടുണ്ട്. 14 ശതമാനമാണ് അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം. അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും വൈറ്റമിന്‍ ഇയും രക്തയോട്ടം വര്‍ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

അവോക്കാഡോയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത കുറയ്ക്കാനും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും അവോക്കാഡോ സഹായിക്കുന്നു. വിറ്റാമിനുകള്‍ സി, ഇ, കെ, ബി6 എന്നിവയും കൂടാതെ റൈബോഫ്‌ലേവിന്‍, നിയാസിന്‍, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് അവോക്കാഡോ. കണ്ണുകളുടെ ആരോഗ്യത്തിനും… Read more at https://www.sirajlive.com/studies-show-that-avocados-can-help-reduce-bad-cholesterol.html

Top