യുപിയില്‍ സര്‍ക്കാര്‍ മദ്യശാലയില്‍ വ്യാജമദ്യം; പത്ത് പേര്‍ മരിച്ചു; നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് പത്തുപേര്‍ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാണ്‍പൂര്‍, ദേഹാത് ജില്ലകളിലാണ് ദുരന്തമുണ്ടായത്.

സര്‍ക്കാരിന്റെ മദ്യശാലയില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ അറിയിച്ചതായി കാണ്‍പൂര്‍ എസ്.പി പ്രദ്യുമന്‍ സിങ് വ്യക്തമാക്കി. കാണ്‍പുര്‍ ജില്ലയിലെ ഹൂച്ചില്‍ ശനിയാഴ്ച നാലുപേര്‍ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലും ഒരാള്‍ മരണപ്പെട്ടു. രാജേന്ദ്ര കുമാര്‍(48), രത്‌നേശ് ശുക്ല(51), റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ജഗ്ജീവന്‍ റാം(62) ഉമേഷ്(30) ഭോലാ യാദവ്(30) എന്നിവരാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതൗലി, മഘയ്പൂര്‍വ, ഭന്‍വാര്‍പുര്‍ ഗ്രാമങ്ങളിലായി അഞ്ചുപേരും മരിച്ചു. ശ്യാമു(40), ചുന്ന കുശവഹ(28), ഹരി മിശ്ര(50) നാഗേന്ദ്ര സിങ്(40) പങ്കജ് ഗൗതം(40) എന്നിവരാണ് മരിച്ചത്. മദ്യം സേവിച്ച ഏഴുപേര്‍ എല്‍.എല്‍.ആര്‍ ആശുപത്രി, ഉര്‍സുല ഹോര്‍സ്മാന്‍ മെമോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സയിലാണ്.

മദ്യശാലയുടെ ലൈസന്‍സ് ഹോള്‍ഡറായ ശ്യാം ബാലകിനെതിരെ എക്‌സൈസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിതരുടെ കുടുംബത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Top