കൊല്ലം: കൊല്ലം അഞ്ചലിൽ ഭർത്താവ് കൊലപ്പെടുത്തിയ ഉത്രയെ കടിച്ച പാമ്പിനെ പോസ്‌റ്റ് മോർട്ടംചെയ്യും. അതിനായി കുഴിച്ചിട്ട പാമ്പിനെ പുറത്തെടുക്കും. ഉറങ്ങി കിടക്കുമ്പോൾ ഉത്രയെ ഭർത്താവ് സൂരജ് കരിമൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്നകേസിലാണ് അപൂർവ്വമായ നടപടി. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാലാണ് കൂടുതൽ ശാസ്‌ത്രീയമായ നടപടികളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീങ്ങുന്നത്. ഉത്രയുടെ വീട്ടിൽവെച്ചാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നത്.
അതേസമയം കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും സാധ്യതയുണ്ട്. സൂരജിന്റെ വീട്ടുകാർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഉത്രയുടെ വീട്ടുകാർ ആരോപിച്ചിട്ടുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ സൂരജിന്റെ വീട്ടിലും പണം വാങ്ങി സൂരജ് പാമ്പുകളെ വാങ്ങിയ ഇടങ്ങളിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തും.
അതേസമയം കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ പൊലിസ് സൂരജിന്റെ ബന്ധുവീട്ടില്‍ നിന്നും പൊലിസ് കണ്ടെത്തി. കുഞ്ഞിനെ ഇന്ന് ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറും. കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടെങ്കിലും ഉത്തരവിട്ടിരുന്നുവെങ്കിലും സൂരജിന്റെ അമ്മയേയും കുഞ്ഞിനേയും ഇന്നലെ വൈകീട്ടുമുതല്‍ കാണാനില്ലായിരുന്നു. കുഞ്ഞിനെ ഇന്നു തന്നെ തിരിച്ചേല്‍പ്പിക്കണമെന്നും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പൊലിസ് സൂരജിന്റെ വീട്ടുകാരോട് നിര്‍ദ്ദേശിച്ചിരുന്നു.
ശേഷം ഇന്ന് രാവിലെയോടെ അഞ്ചല്‍ സ്‌റ്റേഷനിലെത്തിയാണ് കുഞ്ഞിനെ പൊലിസിനു കൈമാറിയത്. ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ പൊലിസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങും. സ്വത്തിന് വേണ്ടി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്ബിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.