അബുദാബി : ഇന്ത്യയിലെത്തി കീഴടങ്ങാന്‍ തയാറെന്ന് നഴ്‌സിങ് റിക്രൂട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ്. സിബിഐ നടപടിയാണ് ഇന്ത്യയിലെത്തുന്നതിന് തടസം. അറസ്റ്റിനെ താന്‍ ഭയപ്പെടുന്നില്ല. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ശരിയും തെറ്റും തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഉതുപ്പ് വര്‍ഗീസ് പറഞ്ഞു.നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് അനധികൃതമായി പണം വാങ്ങിയിട്ടില്ല. ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണം. നിയമവിരുദ്ധമായി റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ല. അരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉതുപ്പ് വര്‍ഗീസ്.
ഉതുപ്പ് വര്‍ഗീസിന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഉതുപ്പ് ഇന്ത്യയിലില്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നു പറഞ്ഞാണ് ജാമ്യാപേക്ഷ തള്ളിയത്. 1,200 നഴ്-സുമാരെ താന്‍ റിക്രൂട്ട് ചെയ്‌തിട്ടുണ്ടെന്നും അവരില്‍ ആരും തനിക്കെതിരെ പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഉതുപ്പിന്‍െറ ആവശ്യം.
നഴ്സിങ് റിക്രൂട്‌മെന്‍റ് സ്ഥാപനമായ അല്‍ സറാഫയുടെ കൊച്ചി ഓഫിസിന്‍െറ നടത്തിപ്പുകാരനായിരുന്നു ഉതുപ്പ് വര്‍ഗീസ്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ ഇയാള്‍ നേടിയിരുന്നു. ഒരാളെ റിക്രൂട്ട് ചെയ്യാന്‍ 19,500 രൂപ സര്‍വീസ് ചാര്‍ജ് ഇടാക്കാനുള്ള കരാറാണ് ലഭിച്ചിരുന്നതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാരില്‍ നിന്ന് 19.50 ലക്ഷം രൂപയാണ് വാങ്ങിയിരുന്നതെന്നാണ് ആരോപണം. ഇങ്ങനെ 300 കോടി രൂപ അനധികൃതമായി സമ്പാദിച്ച ഉതുപ്പ് ഇതില്‍ 200 കോടി രൂപ കുഴല്‍പണമായി വിദേശത്തേക്കു കടത്തിയതായും സിബിഐ കണ്ടെത്തിയിരുന്നു