സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനിലകെട്ടിടം തകർന്നു..!! 11 മരണം, 35ഓളം പേർക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 മരണം. 15ഓളം പേര്‍ക്ക് പരിക്കേറ്റു. ശക്തമായ പൊട്ടിത്തെറിയിൽ രണ്ടുനില കെട്ടിടം നിലംപതിച്ചു.  തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ വാലിദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.  അപകടസ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീട്ടിനുള്ളില്‍നിന്ന് വലിയ സ്‌ഫോടന ശബ്ദവും പുകയും ഉയര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെ ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പരിക്കേറ്റവരുടെ വ്യക്തമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും ഉറപ്പുവരുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചെതെന്നാണ് റിപ്പോർട്ട്. കൂടുതൽ പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാ പ്രവർത്തനം നടത്തുന്നതായും പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി

Top