വഴിയില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക; 50 രൂപയ്ക്ക് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

ശാസ്താംകോട്ട: വഴിയില്‍ നിന്നും വാങ്ങിയ 50 രൂപയുടെ എമര്‍ജന്‍സി ലൈറ്റ് ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ചു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തറിയില്‍ യുവാവിന് പൊള്ളലേറ്റു. കുന്നത്തൂര്‍ ഐവര്‍കാല സ്വദേശി ബിനു എന്ന 35 കാരനാണ് പരിക്കേറ്റത്. വഴിയില്‍ വില്‍പ്പന നടത്തിയ അന്യസംസ്ഥാനക്കാരില്‍ നിന്നാണ് എമര്‍ജന്‍സി ലൈറ്റ് ചാര്‍ജ് വാങ്ങിയത്.

പൊട്ടിത്തെറിയില്‍ യുവാവിന് വയറ്റില്‍ 15 സെന്റിമീറ്റര്‍ നീളത്തില്‍ മുറിവുണ്ടായി. കടമ്പനാട് ജംഗ്ഷനില്‍ നിന്നുമായിരുന്നു ലൈറ്റ് വാങ്ങിയത്. വൈകുന്നേരത്തോടെ ചാര്‍ജ്ജ് ചെയ്യുന്നതിനായി വൈദ്യൂതി പ്‌ളഗ്ഗില്‍ കുത്തുമ്പോള്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും ചീളുകളും തകിടും തെറിച്ച് വയറില്‍ വന്ന് കുത്തിക്കൊള്ളുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചാണ് ചീളുകള്‍ നീക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാര്‍ജ്ജര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഉള്ളില്‍ എല്‍ഇഡി ബള്‍ബുകള്‍ ഘടിപ്പിച്ച ലൈറ്റ് മൊബൈല്‍ ഫോണിന്റെ ചാര്‍ജ്ജര്‍ ഉപയോഗിച്ചാണ് ചാര്‍ജ്ജ് ചെയ്യുന്നത്. സ്‌ഫോടനത്തില്‍ ചാര്‍ജ്ജറും കത്തി നശിച്ചു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
അതേസമയം ഐവര്‍കാലയില്‍ ഇത്തരം ലൈറ്റ് പൊട്ടിത്തെറിച്ച് പരിക്കേല്‍ക്കുന്ന രണ്ടാമത്തെയാളാണ് ബിനു. നേരത്തേ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് ഇതേ രീതിയില്‍ പരിക്കേറ്റിരുന്നു.

Top