റഷ്യ – യുക്രൈന്‍ പോരാട്ടം ശമിക്കുന്നില്ല. നഗരത്തിലെ പലയിടത്തും ഉഗ്രസ്ഫോടനങ്ങള്‍ !!

കീവ് : റഷ്യ – യുക്രൈന്‍ പോരാട്ടം കൂടുതല്‍ ശക്തമാകുന്നു. യുക്രൈനിലെ വിവിധ ഇടങ്ങളില്‍ ഉഗ്രസ്ഫോടനങ്ങള്‍ നടന്നു. റഷ്യ പോരാട്ടം ശക്തമാക്കിയെങ്കിലും യുക്രൈന്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുകയാണ്.

പുലരുവോളം ഉഗ്രസ്ഫോടനങ്ങള്‍ നടന്നതായായാണ് റിപ്പോര്‍ട്ട്. തുടരെയുള്ള സ്ഫോടനശബ്ദം കേട്ടുകൊണ്ടിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കീവ് ഏറെക്കുറേ ശാന്തമാണ് എന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കീവ് മേയര്‍ തന്നെ ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിരുന്നു. എന്നാല്‍, ഇവിടെ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

തെരുവിലെ ശക്തമായ ചെറുത്തുനില്‍പ്പിനുശേഷം റഷ്യന്‍ സേന ഖാര്‍ക്കിവില്‍ നിന്ന് പിന്‍വാങ്ങി എന്നായിരുന്നു ഗവര്‍ണര്‍ ഒലേഹ് സിന്യഹുബോവ പറഞ്ഞത്. യുക്രൈന്‍ സേന ശത്രുവിനെ പൂര്‍ണമായും തുരത്തിയെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തിന്റെ അവകാശവാദം.

ശനിയാഴ്ച രാത്രി ഖാര്‍ക്കീവിലെ ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ റഷ്യന്‍ സേന പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. കീവിനടുത്തുള്ള വാസില്‍കീവിലെ എണ്ണ ഡിപ്പോയ്ക്ക് തീവെച്ചു. അതിശക്തമായ ഏറ്റുമുട്ടലാണ് ഇരു സൈനവും തമ്മിലുണ്ടായതെന്ന് ബങ്കറില്‍ കഴിയുന്ന നഗരവാസികള്‍ പറഞ്ഞു.

Top